ജോണ്‍സണ്‍ ബേബി പൌഡര്‍ കേസ്: 550 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പിന് കമ്പനി
വാഷിംഗ്ടണ്‍: ബേബി പൌഡറിലെ ടാല്‍ക്കം അണ്ഡാശയ അര്‍ബുദത്തിന് കാരണമായെന്നാരോപിച്ച് അമേരിക്കയില്‍ ഫയല്‍ ചെയ്ത പതിനായിരക്കണക്കിനു കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ 550 കോടി ഡോളര്‍ (ഏകദേശം 5.26 ലക്ഷം കോടി രൂപ) നല്‍കാന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സമ്മതിച്ചു.
വിപണിയില്‍നിന്ന് പിന്‍വലിച്ച് തങ്ങളുടെ ടാല്‍ക്ക അധിഷ്ഠിത ബേബി പൌഡറുമായി ബന്ധപ്പെട്ട നിയമ പോരാട്ടങ്ങള്‍ അവസാനിക്കുന്നതിന്റെ ഭാഗമായാണ് ഫാര്‍സ്യൂട്ടിക്കല്‍ കമ്പനിയുടെ ഈ സുപ്രധാന പ്രഖ്യാപനം.
അമേരിക്കയിലെ ഫെഡറല്‍ സ്റ്റേറ്റ് കോടതികളിലായി നിലവിലുള്ള ഏകദേശം 69,000 കേസുകളാണ് ഈ ഒത്തുതീര്‍പ്പിന്റെ പരിധിയില്‍ വരുന്നത്.
സ്റ്റേറ്റ് അല്ലെങ്കില്‍ ഫെഡറല്‍ കോടതികളിലെ പരാതികളുടെ 95 ശതമാനം പേരും ഈ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശം അംഗീകരിച്ചാല്‍ മാത്രമേ ഇത് അന്തിമമാകു.
എന്നാല്‍ യു.കെ.യില്‍ നടക്കുന്ന കേസുകളെ ഈ കരാര്‍ ബാധിക്കില്ല.
യു.കെ.യുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഉല്‍പ്പന്ന കേസില്‍ 7,000 ത്തിലധികം പേരാണ് പരാതിക്കാരായുള്ളത്.

