ദൈവം ആകാശം സൃഷ്ടിച്ച ബൈബിള്‍ വിവരണവുമായി പൊരുത്തപ്പെടുന്ന കണ്ടെത്തല്‍ നടത്തി ശാസ്ത്രജ്ഞര്‍

ദൈവം ആകാശം സൃഷ്ടിച്ച ബൈബിള്‍ വിവരണവുമായി പൊരുത്തപ്പെടുന്ന കണ്ടെത്തല്‍ നടത്തി ശാസ്ത്രജ്ഞര്‍

Breaking News Top News

ദൈവം ആകാശം സൃഷ്ടിച്ച ബൈബിള്‍ വിവരണവുമായി പൊരുത്തപ്പെടുന്ന കണ്ടെത്തല്‍ നടത്തി ശാസ്ത്രജ്ഞര്‍

ബൈബിളില്‍ ഉല്‍പ്പത്തി പുസ്തകത്തില്‍ ആകാശവും ഭൂമിയും സൃഷ്ടിച്ചതിനെക്കുറിച്ച് വിവരിക്കുന്ന കാര്യങ്ങള്‍ സഹസ്രാബ്ദങ്ങളായി യഹോവയായ ദൈവത്തിന്റെ സൃഷ്ടിപ്പും ദൈവത്തിന്റെ പരമാധികാരവും വിശ്വസിച്ചുപോരുന്നവരാമ് ദൈവമക്കള്‍.

മറുവശത്ത് നിരീശ്വര വാദികളും മറ്റും ബൈബിളിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നുണ്ട്. വാക്കുകള്‍കൊണ്ട്് ദൈവത്തിനു എങ്ങനെ സൃഷ്ടിക്കുവാന്‍ കഴിയും എന്നാണ് അവരുടെ ചോദ്യം.

അടുത്തിടെ ശാസ്ത്രജ്ഞര്‍ നടത്തിയ ഒരു പഠനത്തില്‍ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ എങ്ങനെ രൂപപ്പെട്ടു എന്നതിനെക്കുറിച്ചുള്ള ഒരു കണ്ടെത്തല്‍ നടത്തിയത് ശ്രദ്ധേയമായി.

ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രന്‍ രൂപപ്പെടാന്‍ വര്‍ഷങ്ങളോ നൂറ്റാണ്ടുകളോ വേണ്ടിവന്നില്ലെന്നും വെറും അഞ്ച് മണിക്കൂറിനുള്ളില്‍ അതിന്റെ പ്രാഥമിക രൂപം കൈവരിച്ചിരിക്കാമെന്നുമാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍.

ഭൂമിയും തീയ എന്ന പ്രാചീന ഗ്രഹവും തമ്മിലുണ്ടായ അതിഭീകര കൂട്ടിയിടയുടെ കമ്പ്യൂട്ടര്‍ മാതൃകകള്‍ പരിശോധിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്.

ഏകദേശം 450 കോടി വര്‍ഷങ്ങള്‍ക്കു മുമ്പാണ് ചന്ദ്രന്‍ രൂപപ്പെട്ടതെന്നാണ് ശാസ്ത്രലോകത്തിന്റെ പൊതുവായ വിലയിരുത്തല്‍.

ചൊവ്വായുടെ വലിപ്പമുണ്ടായിരുന്നുവെന്ന് കരുതുന്ന തിയ ആദിമ ഭൂമിയുമായി കൂട്ടിയിടിച്ചു. ഇതേത്തുടര്‍ന്ന് ബഹിരാകാശത്തേക്ക് തെറിച്ച ഉരുകിയ പാറക്കഷണങ്ങള്‍ ഒരുമിച്ചു ചേര്‍ന്നാണ് ചന്ദ്രന്‍ ഉണ്ടായതെന്നാണ് ഭീമന്‍ കൂട്ടിയിടി സിദ്ധാന്തം പറയുന്നത്.

അപ്പോളോ ദൌത്യങ്ങള്‍ ചന്ദ്രനില്‍നിന്ന് ശേഖരിച്ച പാറകളുടെ പരിശോധനയും ഈ സിദ്ധാന്തത്തിന് അടിവരയിടുന്നുണ്ട്. എന്നാല്‍ കൂട്ടിയിടിച്ചശേഷം ചന്ദ്രന്‍ എത്ര വേഗത്തിലാണ് രൂപപ്പെട്ടതെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല.

സൌരയൂഥത്തിലെ വ്യത്യസ്ത താപനിലയും പദാര്‍ത്ഥ ബലവും ഉള്‍പ്പെടുത്തി നടത്തിയ കമ്പ്യൂട്ടര്‍ അനുകരണങ്ങളില്‍ ഭൂമിയും തിയയും ഏറ്റവും ചൂടേറിയ അവസ്ഥയില്‍ ആയിരുന്ന സാഹചര്യം പരിശോധിച്ചപ്പോള്‍ ചന്ദ്രന്‍ അഞ്ച് മണിക്കൂറിനുള്ളില്‍ രൂപപ്പെട്ടതായി കണ്ടെത്തി.

എന്നാല്‍ ഇത് സാദ്ധ്യമായ നിരവധി സാഹചര്യങ്ങളില്‍ ഒന്നു മാത്രമാണെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. ഗവേഷണത്തില്‍ ചന്ദ്രന്‍ ചീര്‍ച്ചയായും അഞ്ച് മണിക്കൂറില്‍ രൂപപ്പെട്ടുവെന്നല്ല പഠനത്തിന്റെ നിഗമനം.

അത്തരമൊരു അതിവേഗ രൂപീകരണം ഭൌതികമായി സാദ്ധ്യമാണെന്നാണ് സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

സൌത്ത് വെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും അരിസോണ സര്‍വ്വകലാശാലയിലെയും ഗവേഷകര്‍ നടത്തിയ ഈ പഠന റിപ്പോര്‍ട്ട് ദി ആസ്ട്രോ ഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉല്‍പ്പത്തി പുസ്തകത്തില്‍ 1:14-19 വരെയുള്ള വിവരണ പ്രകാരം ദൈവം നാലാം ദിവസം ആകാശത്തിലെ വെളിച്ചങ്ങളെ സൃഷ്ടിച്ചു.

പകല്‍ വാഴേണ്ടതിന് വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന് വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി. (1:16). ബൈബിളിനെ തെളിയിക്കാന്‍ വേണ്ടിയല്ല ഗവേഷകര്‍ പഠനം രൂപപ്പെടുത്തിയതെങ്കിലും ദ്രുതഗതിയിലുള്ള ദൈവത്തിന്റെ സൃഷ്ടി ശാസ്ത്രീയമായി അചിന്തനീയമാണെന്ന വിമര്‍ശകരുടെ ആശയം നിരാകരിക്കുന്നതിന് ഈ സിമുലേഷന്‍ സിദ്ധാന്തം സഹായിക്കുന്നു.

പ്രധാന പ്രപഞ്ച സംഭവങ്ങള്‍ക്ക് ദീര്‍ഘവും ക്രമാനുഗതവുമായ ഒരു പ്രക്രീയ രൂപപ്പെട്ടു വരുന്നതിനു പകരം മണിക്കൂറുകള്‍ക്കുള്ളില്‍ വികസിക്കാന്‍ കഴിയുമെന്ന് ഈ കണ്ടെത്തല്‍ പിന്തുണ നല്‍കുന്നു.

ദൈവ ചന്ദ്രനെ എങ്ങനെ സൃഷ്ടിച്ചു എന്നതിന് ബൈബിള്‍ യാന്ത്രികമായ ഒരു വിശദീകരണം നല്‍കുന്നില്ല. എന്നാല്‍ ഇതില്‍ പ്രധാനപ്പെട്ട ഒരു കാര്യം ദൈവം കല്‍പ്പിച്ചു,സൃഷ്ടി അത് അനുസരിച്ചു എന്നതാണ്.

ഗവേഷണങ്ങളുടെ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ പലരും പ്രതികരിച്ചത് ദൈവത്തിനു താന്‍ ആഗ്രഹിക്കുന്നത് എന്തും ചെയ്യാന്‍ കഴിയും എന്നതാണ്.

അത് മണിക്കൂറുകള്‍ക്കും പകരം അഞ്ച് സെക്കന്റുകള്‍ക്കുള്ളിലും കഴിയും. ഒരാള്‍ കമന്റിട്ടു. ദൈവത്തിനു വായ്കൊണ്ട് എന്തും സൃഷ്ടിക്കുവാന്‍ കഴിയും.

മറ്റൊരു സോഷ്യല്‍ മീഡിയ ഉപഭോക്താവ് പറഞ്ഞു. കൊള്ളാം ഇത് ഏതാണ്ട് ഉല്‍പ്പത്തിയില്‍ നിര്‍ദ്ദേശിച്ചതുപോലെയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.