സുമാത്ര ദ്വീപില്‍ വെള്ളപ്പൊക്കം നാശം വിതച്ചു. സഹായത്തിനായി പാസ്റ്റര്‍ നിലവിളിച്ചു
ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം നാശം വിതച്ചപ്പോള്‍ ഒരു പെന്തക്കോസ്തു സഭയിലെ പാസ്റ്റര്‍ സഹായത്തിനായി നിലവിളിച്ചു. തന്റെ സമൂഹം ദിവസങ്ങളായി ഭക്ഷണമോ, ശുദ്ധ ജല വിതരണമോ, പുതിയ വസ്ത്രങ്ങളോ ഇല്ലാതെ ദുരിതത്തിലാണെന്ന് പറഞ്ഞു.
പ്രദേശത്ത് നൂറുകണക്കിനു ആളുകളുടെ മരണത്തിനു കാരണമായ വന്‍ നാശത്തെത്തുടര്‍ന്നാണ് പ്രദേശം ദുരിതത്തിലായത്.
ധീരരായ ക്രിസ്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പ്രദേശത്ത് പ്രവേശിക്കാന്‍ കഴിഞ്ഞുവെങ്കിലും കെരെജ ബെഥേല്‍ ഇന്തോനേഷ്യ സഭയിലെ അംഗങ്ങള്‍ക്ക് കുറച്ചു ഭക്ഷണം മാത്രമേ ലഭിക്കുവാന്‍ കഴിഞ്ഞുള്ളുവെന്ന് സഭയുടെ പാസ്റ്റര്‍ ജോഷ്വ ഹെന്‍ഡ്ര സിപ്റ്റ ബാരന്‍ (49) കണ്ണീരോടെ മാദ്ധ്യമങ്ങളോടു പറഞ്ഞു.
മുസ്ളീങ്ങള്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടെങ്കിലും ക്രിസ്ത്യാനികളെ അവഗണിക്കുകയാണ്. ക്രിസ്തുവിലുള്ള സഹ സഹോദരര്‍ അവരുടെ ജീവന്‍ പണയപ്പെടുത്തിയാണ് അരിയും അനുബന്ധ സാധനങ്ങളും എത്തിച്ചു തന്നത് എന്നത് വലിയ ആശ്വാസമാണെങ്കിലും ഇത് വളരെ പരിമിതമാണ്.
ഞങ്ങള്‍ക്ക് വിശക്കുന്നു. അദ്ദേഹം ഒരു വീഡിയോ കോളിലൂടെ പങ്കുവെച്ചു. സുമാത്രയിലെ വടക്കു കിഴക്കന്‍ പ്രവിശ്യയായ പന്തായ് ബുവായ എന്ന തീരദേശ ഗ്രാമത്തിലാണ് താന്‍ ശുശ്രൂഷിക്കുന്ന സഭയുള്ളത്.
ഇവിടെ 75 അംഗങ്ങളുണ്ട്. തകര്‍ന്ന റോഡുകളും വെള്ളപ്പൊക്കവും കാരണം പ്രധാന നഗരങ്ങളില്‍നിന്ന് സാധനങ്ങളുമായി എത്താന്‍ മണിക്കൂറുകള്‍ എടുക്കും അദ്ദേഹം പറഞ്ഞു.

