റഷ്യയുടെ അടുത്ത ലക്ഷ്യം നെതര്‍ലാന്‍ഡ്സ്; വൈദ്യുതിയോ വെള്ളമോ ഇല്ലാതെ 72 മണിക്കൂര്‍ ജാഗ്രതാവസ്ഥയില്‍
ആംസ്റ്റര്‍ഡാം: യുക്രൈനെ ആക്രമിച്ചതുപോലെ റഷ്യയും സഖ്യകക്ഷികളും നെതര്‍ലാന്‍ഡ്സിനെ ലക്ഷ്യംവെച്ചേക്കാമെന്ന ആശങ്കകള്‍ ഉയരുന്നതിനിടയില്‍ വൈദ്യുതി, വെള്ളം, ഭക്ഷണം ഇല്ലാതെ പൌരന്മാരെ 72 മണിക്കൂര്‍ സജ്ജമാക്കുന്നതിനുള്ള ഒരു കാമ്പെയ്ന്‍ ഡച്ച് സര്‍ക്കാര്‍ ആരംഭിച്ചു.
ഭൌമ രാഷ്ട്രീയ സംഘര്‍ഷങ്ങളും കാലാവസ്ഥാ വ്യതിയാനവും ദേശീയ അടിയന്തിരാവസ്ഥകളുടെ അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.
നാഷണല്‍ കൌണ്ടര്‍ ടെററിസം ആന്‍ഡ് സെക്യൂരിറ്റി ഫോര്‍ ഡിനേറ്റര്‍ (എന്‍സിടിഡി) പറഞ്ഞു. അതിനാല്‍ രാജ്യത്തെ ജനങ്ങളുടെ അവബോധം വളര്‍ത്തുന്നതിനായി നവംബര്‍ 1-ന് ടെലിവിഷന്‍, റേഡിയോ, ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമുകളിലൂടെ സര്‍ക്കാര്‍ തിങ്ക് എഹെഡ് എന്ന പരിപാടി ആരംഭിച്ചു. ഈ പരിപാടി ഏകോപിപ്പിക്കുന്നത് എന്‍സിടിഡിയാണ്.
വെള്ളം ഉള്‍പ്പെടെയുള്ള ഒരു അടിയന്തിര കിറ്റ് കൂട്ടിച്ചേര്‍ക്കുക ഒരു ഗാര്‍ഹിക അടിയന്തിര പദ്ധതി സൃഷ്ടിക്കുക, മറ്റുള്ളവരുമായി ആശയ വിനിമയം നടത്തുകയും സഹകരിക്കുകയും ചെയ്യുന്നതിലൂടെ ഡച്ച് ജനതയെ ഇത് ധൈര്യപ്പെടുത്തുന്നു.
പൊതു ജനങ്ങള്‍ സ്വയം പര്യാപ്തമാകണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അടിയന്തിര ഘട്ടങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലായിടത്തും ഒരുപോലെ എത്താന്‍ കഴിയില്ല. ആദ്യത്തെ 72 മണിക്കൂറിനുള്ളില്‍ മിക്ക ആളുകളും സ്വയം ആശ്രയിക്കേണ്ടിവരും.
എന്‍സിടിഡി മുന്നറിയിപ്പു നല്‍കുന്നു. 2025 നവംബര്‍ മുതല്‍ 2026 ആദ്യം വരെയുള്ള കാലയളവില്‍ എട്ട് ദശലക്ഷത്തിലധികം ഡച്ച് കുടുംബങ്ങള്‍ക്ക് പ്രായോഗിക നിര്‍ദ്ദേശങ്ങളടങ്ങിയ ഒരു അടിയന്തിര തയ്യാറെടുപ്പ് ഗൈഡ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എല്ലാ ദിവസവും നമ്മള്‍ ആശ്രയിക്കുന്ന വൈദ്യുതി, വെള്ളം, ആഹാരം എന്നിവ പെട്ടന്ന് നിലച്ചാല്‍ എന്തുചെയ്യും? അതിനാല്‍ ഒരു അടിയന്തിര തയ്യാറെടുപ്പ്, ഒരു പദ്ധതി നമുക്ക് ആവശ്യമാണ്. കെയര്‍ ടേക്കര്‍ ജസ്റ്റിസ് ആന്‍ഡ് സെക്യൂരിറ്റി മന്ത്രി വാന്‍ ഊസ്റ്റന്‍ പറഞ്ഞു.

