5300 വര്‍ഷം പഴക്കമുള്ള മമ്മിയില്‍നിന്നു കണ്ടെടുത്ത യീസ്റ്റ് ഉപയോഗിച്ച് ബ്രഡ് തയ്യാറാക്കി ഗവേഷകര്‍

5300 വര്‍ഷം പഴക്കമുള്ള മമ്മിയില്‍നിന്നു കണ്ടെടുത്ത യീസ്റ്റ് ഉപയോഗിച്ച് ബ്രഡ് തയ്യാറാക്കി ഗവേഷകര്‍

Asia Breaking News Top News

5300 വര്‍ഷം പഴക്കമുള്ള മമ്മിയില്‍നിന്നു കണ്ടെടുത്ത യീസ്റ്റ് ഉപയോഗിച്ച് ബ്രഡ് തയ്യാറാക്കി ഗവേഷകര്‍

റോം: 5300 വര്‍ഷം പഴക്കമുള്ള മമ്മിയില്‍നിന്നും കണ്ടെടുത്ത യീസ്റ്റ് ഉപയോഗിച്ച് ബ്രെഡ് തയ്യാറാക്കി ശാസ്ത്രജ്ഞര്‍. ബ്രഡ്ഡിനു പിന്നാലെ ഇതേ യീസ്റ്റ് ഉപയോഗിച്ച് ബിയര്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകര്‍.

1996-ല്‍ ഇറ്റലി-ഓസ്ട്രിയ അതിര്‍ത്തിയിലെ ആല്‍പ്സ് പര്‍വ്വത നിരകളില്‍ നിന്നാണ് 5300 വര്‍ഷത്തിലേറെയായി മഞ്ഞില്‍ പുതഞ്ഞു കിടന്നിരുന്ന ഒറ്റ്സി ദി ഐസ്മാന്‍ എന്ന മമ്മി കണ്ടെത്തിയത്.

ചരിത്രാതീത കാലത്തെ മനുഷ്യരുടെ ജീവിതത്തെക്കുറിച്ച് പഠിക്കാന്‍ ഗവേഷകര്‍ മമ്മിയില്‍ നിരന്തരം ഗവേഷണം നടത്തിയിരുന്നു.

ഇതിനിടയിലാണ് യുറാക്ക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മമ്മി സ്റ്റഡീസിലെ ശാസ്ത്രജ്ഞര്‍ ഒറ്റ്സിയുടെ ശരീരത്തില്‍ നിന്ന് യീസ്റ്റ് വേര്‍തിരിച്ചെടുത്തത്.

ഒറ്റ്സിയുടെ മരണശേഷം കടുത്ത തണുപ്പുള്ള കാലാവസ്ഥയില്‍ മാത്രം ജീവിക്കുന്ന സൂഷ്മാണുക്കള്‍ ശരീരത്തിലേക്കു കടന്നതാകാമെന്നാണ് ഗവേഷകരുടെ നിഗമനം.

മൈനസ് 6 ഡിഗ്രി തണുപ്പിലാണ് ഒറ്റ്സിയുടെ ശരീരം കിടന്നിരുന്നത്. കടുത്ത തണുപ്പിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള യീസ്റ്റുകള്‍ അത്ഭുതപ്പെടുത്തുന്നതാണെന്ന് മൈക്രോബയോളജിസ്റ്റുകള്‍ പറയുന്നു.

പുരാതന യീസ്റ്റ് ഉപയോഗിക്കുന്നതുപോലെ 24 മണിക്കൂറിനുള്ളില്‍ മാവ് നന്നായി പൊന്തിവന്നതായും ഗവേഷകര്‍ പറയുന്നു.

അടുത്തതായി ബിയര്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമങ്ങളും അന്തിമഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.