പെന്തെക്കൊസ്ത് മിഷൻ (എൻ.ടി.സി) രാജ്യാന്തര കൺവൻഷൻ ജൂലൈ 8 മുതൽ പെൻസൽവേനിയിൽ

പെന്തെക്കൊസ്ത് മിഷൻ (എൻ.ടി.സി) രാജ്യാന്തര കൺവൻഷൻ ജൂലൈ 8 മുതൽ പെൻസൽവേനിയിൽ

Convention

പെന്തെക്കൊസ്ത് മിഷൻ (എൻ.ടി.സി) രാജ്യാന്തര കൺവൻഷൻ ജൂലൈ 8 മുതൽ പെൻസൽവേനിയിൽ

വാർത്ത: പ്രസാദ് തീയാടിക്കൽ

പെൻസൽവേനിയ : ദി പെന്തെക്കോസ്ത് മിഷൻ സഭകളുടെ രാജ്യാന്തര കൺവൻഷനായ ‘ന്യൂ ടെസ്റ്റ്മന്റ് ചർച്ച് ” കൺവൻഷൻ ജൂലൈ 8 മുതൽ 12 വരെ പെൻസൽവേനിയ ഇന്ത്യാനാ യൂണിവേഴ്സിറ്റി കൺവൻഷൻ സെന്ററിൽ നടക്കും.

വ്യാഴം – വെള്ളി ദിവസങ്ങളിൽ രാവിലെ 10:00 ന് പൊതുയോഗം ഉച്ചയ്ക്ക് 2:00 മുതൽ 4: 00 വരെ യുവജന സെമിനാർ,കുട്ടികൾക്കായുള്ള സെമിനാർ, ശനിയാഴ്ച രാവിലെ 10:00ന് പൊതുയോഗവും ഉച്ചയ്ക്ക് 2:00 മുതൽ 4:00 വരെ ഉപവാസ പ്രാർഥനയും ദിവസവും വൈകിട്ട് 7:00 ന് ഗാനശുശ്രൂഷ സുവിശേഷ പ്രസംഗം, രോഗശാന്തി ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.

യുഎസ്, കാനഡ, മെക്സിക്കോ തുടങ്ങി വിവിധയിടങ്ങളിൽ നിന്നും ഇന്ത്യാ ഗൾഫ്, ആഫ്രിക്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള മൂവായിരത്തൊളം ശുശ്രൂഷകരും വിശ്വാസികളും കൺവെൻഷനിൽ പങ്കെടുക്കും

സഭയുടെ ചീഫ് പാസ്റ്റർ, പ്രധാന ശുശ്രൂഷകർ എന്നിവർ പ്രസംഗിക്കും.

സമാപന ദിവസമായ ജൂലൈ 12 ഞായറാഴ്ച രാവിലെ ഒൻപതിന് ന്യൂയാർക്ക്, ചിക്കാഗോ,ഡാളസ്, ഹൂസ്റ്റൻ, ഒർലാന്റോ, ഒക്കലഹോമ ,വാഷിംഗൺ, കാനഡ, മെക്സിക്കോ തുടങ്ങി അമേരിക്കയിലെ 40 പ്രാദേശിക സഭകളിലെ നൂറിലധികം ശുശ്രൂഷകരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭാ ആരാധനയോടെ കൺവൻഷൻ സമാപിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.