കേരളത്തില്‍ പരിശോധിച്ച 58 ഭക്ഷ്യ വസ്തുക്കളില്‍ മാരക കീടനാശിനികളുടെയും വിഷവസ്തുക്കളുടെയും സാന്നിദ്ധ്യം
തിരുവനന്തപുരം: കേരളത്തിലെ ഔദ്യോഗിക ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ ആയിരത്തിലധികം ഭക്ഷ്യ സാമ്പിളുകളില്‍ അമിതമായ അളിവില്‍ കീടനാശിനി അവശിഷ്ടങ്ങളും വിഷവസ്തുക്കളും അടങ്ങിയിരിക്കുന്നതായി കൃഷി വകുപ്പു മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.
വെള്ളയാണി, മണ്ണൂത്തി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ലാബുകളിലായി ആകെ ആയിരത്തിയിരുനൂറ്റി അറുപത്തിരണ്ട് ഭക്ഷ്യ സാമ്പിളുകളാണ് പരിശോധിച്ചത്.
ഇതില്‍ 58 എണ്ണത്തിലും മാരകമായ വിഷാംശം കണ്ടെത്തിയത് അതീവ ഗൌരവകരമായ ഒരു വിഷയമാണെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഈ ഗുരുതര പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി തലസ്ഥാനത്ത് ജൈവ പച്ചക്കറി കൃഷി കൂടുതല്‍ വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇതിനായി ഓരോ വീട്ടുകാരും സ്വന്തം നിലയില്‍ കൃഷി ചെയ്യുന്ന സംസ്ക്കാരം വളര്‍ത്തിയെടുക്കണം. ‘കതിര്‍ പദ്ധതി’ ഈ വര്‍ഷം തന്നെ സംസ്ഥാനത്തെ 500 സ്കൂളുകളില്‍ നടപ്പാക്കും.
സ്കൂളുകളില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കൃഷി വകുപ്പ് 10,000 രൂപാ വീതം അനുവദിക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

