സ്കൂളുകളില്‍ ബുര്‍ഖയും നിഖാങ്ങും നിരോധിച്ചുകൊണ്ട് ഇറ്റലി

സ്കൂളുകളില്‍ ബുര്‍ഖയും നിഖാങ്ങും നിരോധിച്ചുകൊണ്ട് ഇറ്റലി

Breaking News Europe

സ്കൂളുകളില്‍ ബുര്‍ഖയും നിഖാങ്ങും നിരോധിച്ചുകൊണ്ട് ഇറ്റലി

റോം: ഇറ്റലിയിലെ സ്കൂളുകളില്‍ വിദ്യാര്‍ത്ഥിനികളുടെ മുഖം മറയ്ക്കുന്ന ബുര്‍ഖയും നിഖാങ്ങും നിരോധിക്കാന്‍ സര്‍ക്കാര്‍.

ഭരണ പാര്‍ട്ടിയുടെ ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ യുവജന വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ക്ളാസുകളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ പരിധി നിശ്ചയിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ മുഖം തുറന്നുതന്നെ എത്തണമെന്നും പാരമ്പര്യത്തിന്റെ പേരിലായാല്‍ പോലും പെണ്‍കുട്ടികള്‍ മുഖം മറയ്ക്കണമെന്ന് ആര്‍ക്കും നിര്‍ബന്ധിക്കാന്‍ അവകാശമില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

എന്നാല്‍ തലമുടി മാത്രം മറയ്ക്കുന്ന ഹിജാബ് നിരോധനത്തിന്റെ പരിധിയില്‍ വരുന്നില്ല.

സ്കൂളുകളില്‍ ഇറ്റാലിയന്‍ ഭാഷ പഠിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് ഭാഷാ പഠനം നിര്‍ബന്ധമാക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.