ഭാര്യയുടെ ചികിത്സയ്ക്കായി 81-ാം വയസ്സിലും ലഗേജ് ഡെലിവറി; സഹായ കാമ്പെയ്ൻ നീക്കി

ഭാര്യയുടെ ചികിത്സയ്ക്കായി 81-ാം വയസ്സിലും ലഗേജ് ഡെലിവറി; സഹായ കാമ്പെയ്ൻ നീക്കി

Breaking News USA

ഭാര്യയുടെ ചികിത്സയ്ക്കായി 81-ാം വയസ്സിലും ലഗേജ് ഡെലിവറി; സഹായ കാമ്പെയ്ൻ നീക്കി

വാർത്ത: പ്രസാദ് തീയാടിക്കൽ

ഡാളസ്, സെപ്റ്റംബർ 28: കാൻസർ ബാധിതയായ ഭാര്യയുടെ ചികിത്സാച്ചെലവുകൾക്കായി 81-ാം വയസ്സിലും ലഗേജ് ഡെലിവറി ജോലി ചെയ്യുന്ന ഡോൺ ജോൺസന്റെ കഥ ടെക്സസിൽ ശ്രദ്ധ നേടി.

വിമാനയാത്രയിൽ നഷ്ടപ്പെട്ട ലഗേജ് വീട്ടിലെ പടികൾ കയറ്റി എത്തിക്കാൻ ഡോൺ പ്രയാസപ്പെടുന്ന ദൃശ്യം എറിൻ ഹവലിന്റെ ഡോർ ക്യാമറയിൽ പതിഞ്ഞതോടെയാണ് അദ്ദേഹത്തിന്റെ സാഹചര്യം പുറത്തറിഞ്ഞത്.

ഭാര്യ ജോസഫിന്റെ ചികിത്സയ്ക്കും കുടുംബച്ചെലവുകൾക്കും പണം കണ്ടെത്താനാണ് ഡോൺ കഴിഞ്ഞ മൂന്ന് വർഷമായി ഈ ജോലി ചെയ്യുന്നത്.

57 വർഷമായി ഒരുമിച്ച് ജീവിക്കുന്ന ദമ്പതികളെ സഹായിക്കാൻ എറിൻ GoFundMe ധനസമാഹരണം ആരംഭിച്ചു.

സെപ്റ്റംബർ 24-ഓടെ കാമ്പെയ്‌നിലേക്ക് 2,81,000 ഡോളറിലധികം സംഭാവന ലഭിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. പിന്തുണയ്ക്കും പ്രാർഥനകൾക്കും ഡോണും ജോസഫും നന്ദി അറിയിച്ചു.

എന്നാൽ സെപ്റ്റംബർ 25-ന് GoFundMe കാമ്പെയ്ൻ നീക്കുകയും സംഭാവന നൽകിയവർക്ക് പണം തിരികെ നൽകുകയും ചെയ്തു.

സേവനനിബന്ധനകളുടെ ലംഘനമാണ് കാരണമെന്ന് കമ്പനി അറിയിച്ചു; ലംഘനം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.