സ്കൂളുകളില്‍ ക്രിസ്ത്യന്‍ വചനങ്ങള്‍ നീക്കണമെന്ന് നിരീശ്വരവാദികള്‍
ടെക്സാസ്: അമേരിക്കയിലെ ടെക്സാസിലെ സ്കൂളുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ക്രിസ്ത്യന്‍ സാന്മാര്ഗ്ഗീക ദൈവവചനങ്ങള്‍ നീക്കം ചെയ്യണമെന്ന് നിരീശ്വരവാദികള്‍ .
ടെക്സാസിലെ മൌണ്ട് വെര്‍ണന്‍ ഇന്‍ഡിപ്പെണ്ടന്റ് സ്കൂളുകളില്‍നിന്നാണ് വചനങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. പൊതു സ്കൂളുകളില്‍ ഭരണഘടനാ വിരുദ്ധമായാണ് മതചിന്തകള്‍ ഉള്‍പ്പെട്ട വാക്യങ്ങളും എഴുത്തുകളും പ്രദര്‍ശിപ്പിക്കുന്നതെന്നാണ് ഇവരുടെ വാദം.
എന്നാല്‍ സകൂളുകളിലെ ഭിത്തികളിലും മതിലുകളിലും രേഖപ്പെടുത്തിയിരിക്കുന്ന നൂറോളം ചിന്തകളില്‍ വെറും ഏഴെണ്ണം മാത്രമാണ് ക്രൈസ്തവ ചിന്തകളും ദൈവവചനവുമെന്ന് ക്രൈസ്തവര്‍ പറഞ്ഞു. നിരീശ്വരവാദികളുടെ ആവശ്യത്തിനു വഴങ്ങരുതെന്നു ക്രൈസ്തവര്‍ ആവശ്യപ്പെടുന്നു.

