പുതിയ കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും വേണമെന്ന് കെജരിവാള്‍

പുതിയ കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും വേണമെന്ന് കെജരിവാള്‍

Breaking News India

പുതിയ കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും വേണമെന്ന് കെജരിവാള്‍

ന്യൂഡെല്‍ഹി: പുതിയ കറന്‍സി നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് അഭ്യര്‍ത്ഥിച്ച് ആം ആദ്മി പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ ‍.

മഹാത്മാഗാന്ധിയുടെ ചിത്രത്തോടൊപ്പം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും ചേര്‍ക്കുന്നത് ഇന്ത്യയ്ക്ക് അഭിവൃദ്ധി കൊണ്ടുവരുമെന്നുമാണ് കേജരിവാള്‍ പറയുന്നത്.

കറന്‍സി നോട്ടുകള്‍ പൂര്‍ണമായും മാറ്റാനല്ല താന്‍ ആവശ്യപ്പെടുന്നതെന്നും പകരം ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ കറന്‍സി നോട്ടുകള്‍ വേണമെന്നാണ് അഭ്യര്‍ത്ഥിക്കുന്നതെന്നും ഡല്‍ഹി മുഖ്യമന്ത്രിയായ കെജരിവാള്‍ വ്യക്തമാക്കി.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഹിന്ദു വികാരം ഉയര്‍ത്തിപ്പിടിച്ച് കെജരിവാളിന്റെ ഈ പരാമര്‍ശം. എല്ലാ ദിവസവും പുതിയ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നു. അപ്പോള്‍ ഈ ചിത്രങ്ങള്‍ ചേര്‍ക്കാം.

രണ്ടു ദൈവങ്ങളും സമൃദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കെജരിവാള്‍ ന്യായീകരിക്കുന്നു. ബിജെപിക്ക് ബദലായി ആം ആദ്മി പാര്‍ട്ടി ബിജെപിയുടെ വര്‍ഗ്ഗീയ കാര്‍ഡ് തന്നെ ഇറക്കുന്നതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.