പ്രമേഹരോഗികള്‍ക്ക് കുടിയ്ക്കാവുന്ന പാനീയങ്ങള്‍

പ്രമേഹരോഗികള്‍ക്ക് കുടിയ്ക്കാവുന്ന പാനീയങ്ങള്‍

Breaking News Health

പ്രമേഹരോഗികള്‍ക്ക് കുടിയ്ക്കാവുന്ന പാനീയങ്ങള്‍

പ്രമേഹ രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഭക്ഷണ പാനീയങ്ങളില്‍ വലിയ ശ്രദ്ധയും പാലിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട രോഗാവസ്ഥയാണിത് എന്നതുകൊണ്ട് പലര്‍ക്കും മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു ഇത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനായി പ്രമേഹ രോഗികള്‍ക്ക് രാവിലെ കുടിക്കാവുന്ന പാനീയങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്. ചിയ സീഡ് വെള്ളം കുടിക്കുന്നത് നല്ലതാണ്.

ഇതില്‍ ധാരാളം നാരുകള്‍ ‍, പ്രോട്ടീന്‍ ‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇവയില്‍ കുറഞ്ഞ ഗ്ളൈസെമിക് സൂചികയാണുള്ളത്. ഒരു ടേബിള്‍ സ്പൂണ്‍ ചിയ സീഡ് ഒരു കുപ്പി വെള്ളത്തില്‍ ചേര്‍ത്തശേഷം അതിലേക്ക് നാരങ്ങാകൂടി ചേര്‍ത്ത് ദിവസവും രാവിലെ കുടിക്കാവുന്നതാണ്.

രണ്ടാമതായി ഉലുവ വെള്ളമാണ്. ഇതില്‍ ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ഉലുവ വെള്ളം പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും പ്രമേഹം തടയാനുമൊക്കെ ഏറ്റവും മികച്ച പാനീയമാണ്.

അതുപോലെ വെറും വയറ്റില്‍ ചെറു ചൂടുള്ള മഞ്ഞള്‍വെള്ളം കുടിക്കുന്നത് നല്ലതാണ്. രാവിലെ ആദ്യ പാനീയം തയ്യാറാക്കാന്‍ ഒരു ഗ്ളാസ് ചെറു ചൂടുള്ള വെള്ളം എടുത്ത് ഒന്നോ രണ്ടോ നുള്ള് മഞ്ഞള്‍ ചേര്‍ത്തശേഷം കുടിക്കുക.

അടുത്തതായി ഇഞ്ചി ചായയാണ് ശരീരത്തിന്റെ സിസ്റ്റത്തിലെ അധിക കഫം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും രാവിലെ ചായയില്‍ ഇഞ്ചി ചേര്‍ക്കാവുന്നതാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.