മനുഷ്യ കോശങ്ങളില്‍നിന്ന് അണ്ഡവും ബീജവും സൃഷ്ടിച്ച് മനുഷ്യ കുഞ്ഞുങ്ങളെ സൃഷിടിക്കാന്‍ ഗവേഷകര്‍

മനുഷ്യ കോശങ്ങളില്‍നിന്ന് അണ്ഡവും ബീജവും സൃഷ്ടിച്ച് മനുഷ്യ കുഞ്ഞുങ്ങളെ സൃഷിടിക്കാന്‍ ഗവേഷകര്‍

Breaking News Health

മനുഷ്യ കോശങ്ങളില്‍നിന്ന് അണ്ഡവും ബീജവും സൃഷ്ടിച്ച് മനുഷ്യ കുഞ്ഞുങ്ങളെ സൃഷിടിക്കാന്‍ ഗവേഷകര്‍
ടോക്കിയോ: സ്ത്രീ പുരുഷ ശാരീരിക ബന്ധങ്ങളില്ലാതെതന്നെ കുഞ്ഞുങ്ങളെ സൃഷിടിക്കാന്‍ ശാസ്ത്രഗവേഷകര്‍ ‍.

മനുഷ്യ കോശങ്ങളില്‍നിന്ന് അണ്ഡവും ബീജവും സൃഷ്ടിച്ച് അതുവഴി വലിയ അളവില്‍ മനുഷ്യ കുഞ്ഞുങ്ങളെ സൃഷ്ടിക്കാനാണ് ജപ്പാനീസ് ഗവേഷകര്‍ ലക്ഷ്യമിടുന്നത്.

വന്ധ്യത, കുട്ടികളിലെ ജനന വൈകല്യങ്ങള്‍ എന്നിവയ്ക്കുള്ള പരിഹാരാര്‍ത്ഥം ജപ്പാനീസ് ഗവേഷകര്‍ നടത്തിവന്ന പരീക്ഷണങ്ങളാണ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നത്. ഗവേഷകരുടെ ഫല പ്രാപ്തിയനുസരിച്ച് 2028-ല്‍ത്തന്നെ ഇത്തരത്തില്‍ ലാബില്‍ മനുഷ്യ കുഞ്ഞുങ്ങളെ സൃഷ്ടിക്കാമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

ജപ്പാനിലെ ക്യുഷു സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ പരീക്ഷണത്തിനു പിന്നില്‍ ‍. എലികളുടെ ശരീരത്തിലെ കോശങ്ങളെടുത്ത് നടത്തിയ പരീക്ഷണങ്ങളില്‍ വലിയ പുരോഗതിയുണ്ടായതോടെയാണ് മനുഷ്യരിലും ഇത് സാധ്യമാണെന്ന ചിന്ത ഗവേഷകര്‍ക്കുണ്ടായത്. നേച്ചര്‍ എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിലാണ് ഇതു സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഏതാണ്ട് 630 ഭ്രൂണങ്ങളില്‍ ഏഴെണ്ണമാണ് വിജയകരമായി എലിക്കുഞ്ഞുങ്ങളായി മാറിയത്. ഇത് വളരെ ബുദ്ധിപൂര്‍വ്വമായ ഒരു പരീക്ഷണമായിരുന്നുവെന്ന് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഗവേഷക ഡയാന ലയോര്‍ഡ് അഭിപ്രായപ്പെട്ടു.

ഇത്തരം പരീക്ഷണങ്ങളിലൂടെ കേവലലം അഞ്ച് വര്‍ഷംകൊണ്ടുതന്നെ ലാബുകളില്‍ മനുഷ്യകുഞ്ഞുങ്ങളെ സൃഷ്ടിക്കാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.