ന്യൂനപക്ഷ ക്ഷേമത്തിന് 84 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമത്തിന് സംസ്ഥാനത്ത് 84 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളുള്‍പ്പെടെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി പദ്ധതികള്‍ നടപ്പിലാക്കി.
സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മിഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള പദ്ധതികള്‍ ഇല്ലാതാക്കി.
എന്നാല്‍ ന്യൂനപക്ഷ ഉന്നതി ഉറപ്പു വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അതിനെ എത്ര വര്‍ഗ്ഗീയ വല്‍ക്കരിക്കാന്‍ ശ്രമിച്ചാലും സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
രാഷ്ട്രം ഭരിക്കുന്നവര്‍ മതവും രാഷ്ട്രവും തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതാക്കുന്നു. ഇന്ത്യയെ മതരാഷ്ട്രമാക്കാനായി ശ്രമം നടക്കുകയാണ്.
ഇത് ആശങ്കയുളവാക്കുന്നു. ഇതിനെ അനുകൂലിക്കാന്‍ കേരളത്തിലെ ആളുകള്‍ പോലും മുന്നോട്ടു വരുന്നു. മതചടങ്ങുകളില്‍ രാജ്യം ഭരിക്കുന്നവര്‍ പോലും കാര്‍മ്മികരാകുന്നു.
ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 107-ാം സ്ഥാനത്താണ്. പിന്നോക്ക അവസ്ഥകളില്‍നിന്നും കരകയറാന്‍ രാജ്യം നടപടി സ്വീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.