യു.എ.ഇ.യിലെ കൃത്രിമ മഴയുടെ ഗുണം കേരളത്തിനും കിട്ടുന്നു

യു.എ.ഇ.യിലെ കൃത്രിമ മഴയുടെ ഗുണം കേരളത്തിനും കിട്ടുന്നു

Breaking News Middle East

യു.എ.ഇ.യിലെ കൃത്രിമ മഴയുടെ ഗുണം കേരളത്തിനും കിട്ടുന്നു
മേഘങ്ങളില്‍ നിന്നും ചുരണ്ടിയെടുക്കുന്ന യു.എ.ഇ.യിലെ കൃത്രിമ മഴ അയല്‍രാജ്യമായ ഒമാനു മാത്രമല്ല അറബിക്കടലിന്റെ തീരത്തുള്ള കേരളത്തിനും കര്‍ണ്ണാടകത്തിനും, ലക്ഷദ്വീപിനും വലിയ അനുഗ്രഹമാകുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ആഴ്ചയില്‍ യു.എ.ഇ.യില്‍ കൃത്രിമ മഴ തീരത്തു പെയ്തപ്പോള്‍ ഒമാനിലും ലക്ഷദ്വീപിലും കേരളത്തിന്റെ ചില ഭാഗങ്ങളിലും നല്ല മഴ പെയ്തത് ഇതിന്റെ സൂചനയാണെന്ന് യു.എ.ഇ.യുടെ മഴ ശാക്തീകരണ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

കാലാവസ്ഥാ വ്യതിയാനം മൂലം കഴിഞ്ഞ 40 വര്‍ഷമായി ഗള്‍ഫ് മേഖലയിലും കേരള, കര്‍ണ്ണാടക, കൊങ്കണ്‍ മേഖലയിലും കടുത്ത ഉഷ്ണം അനുഭവപ്പെട്ടിരുന്ന സ്ഥാനത്ത് കൃത്രിമ മഴയിലൂടെ വലിയ ശമനമുണ്ടായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിമാനങ്ങളില്‍ ഘടിപ്പിച്ച സംവിധാനം ഉപയോഗിച്ച് മേഘക്കെട്ടുകളില്‍ ഉപ്പു വിതറിയാണ് മഴ പെയ്യുന്നത്. മഴ മേഘങ്ങളുണ്ടെങ്കില്‍ ആവശ്യഘട്ടങ്ങളില്‍ മഴ പെയ്യിക്കാന്‍ കഴിയുന്ന ഈ സാങ്കേതിക വിദ്യ നിരവധി വിദേശ രാജ്യങ്ങള്‍ ഇപ്പോള്‍ ഉപയോഗിച്ചു വരുന്നുണ്ട്. ഈ രീതിയില്‍ ആഫ്രിക്കന്‍ മരുഭൂമിയിലും, സൌദി അറേബ്യയിലും കൃത്രിമ പേമാരിതന്നെ സൃഷ്ടിക്കപ്പെട്ടു.

കേരളത്തില്‍ പല നെല്‍പ്പാടങ്ങളിലും കൃഷി സ്ഥലങ്ങള്‍ കരിഞ്ഞുണങ്ങിയ വാര്‍ത്തകള്‍ വരുമ്പോള്‍ തീരെ ചിലവു കുറഞ്ഞ കൃത്രിമ മഴ വിദ്യ ആവശ്യാനുസരണം ഇതുപോലെ സൃഷ്ടിച്ചാല്‍ കേരളത്തിന് ഒരു സമ്പല്‍ സമൃദ്ധിതന്നെ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് യു.എ.ഇ. കാലാവസ്ഥാ ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. ഒമാര്‍ അല്‍ റഷീദിയും കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡോ. സെയ്ദ് അല്‍ സാമിലും അഭിപ്രായപ്പെട്ടു.