യുദ്ധഭൂമിയില്‍നിന്നും പാലായനം ചെയ്യുന്നവരുടെ എണ്ണം റെക്കോര്‍ഡിലേക്ക്: യു.എന്‍

Breaking News Global Middle East

യുദ്ധഭൂമിയില്‍നിന്നും പാലായനം ചെയ്യുന്നവരുടെ എണ്ണം റെക്കോര്‍ഡിലേക്ക്: യു.എന്‍ .
ജനീവ: ഈ വര്‍ഷം യുദ്ധ ഭൂമികളില്‍നിന്നു പിറന്ന നാടും വീടും ഉപേക്ഷിച്ച് ജീവനും കൊണ്ട് പാലായനം ചെയ്യുന്നവരുടെ എണ്ണം റെക്കോര്‍ഡിലേക്കെന്ന് ഐക്യരാഷ്ട്ര സംഘടന. 2015-ന്റെ ആദ്യ പകുതിയോടെ സ്വന്തം മണ്ണുവിട്ട് അഭയാര്‍ത്ഥികളായവരുടെ എണ്ണം ഇതുവരെ 600 ലക്ഷം വരുമെന്നാണ് യു.എന്‍ . റിപ്പോര്‍ട്ട്.

 

അവരില്‍ കൂടുതലും മെഡിറ്ററേനിയന്‍ കടലിനെ താണ്ടി യൂറോപ്പിനെ ലക്ഷ്യം വെച്ചാണ് നീങ്ങുന്നത്. ലോക വ്യാപകമായി കഴിഞ്ഞ വര്‍ഷം 595 ലക്ഷം പേരാണ് കുടിയൊഴിക്കപ്പെട്ടത്. ഈ വര്‍ഷം അത് 600 ലക്ഷം കടന്നു. ഭൂമുഖത്തെ 122 പേരില്‍ ഒരാള്‍ക്ക് അവരുടെ വാസസ്ഥാനം വിട്ടു പോകേണ്ടി വരുമെന്നാണ് ഇതു നല്‍കുന്ന സുചനയെന്നും യു.എന്‍ . റെഫ്യൂജി ഏജന്‍സി വ്യക്തമാക്കി.

 

2015ന്റെ ആദ്യ പകുതിയോടെ 50 ലക്ഷം അഭയാര്‍ത്ഥികള്‍ പുതുതായുണ്ടായി. നിലവിലുള്ള 42 ലക്ഷം അഭയാര്‍ത്ഥികള്‍ക്കു പുറമേയാണിത്. കൂടാതെ 8 ലക്ഷത്തിലേറെപ്പേര്‍ നാടും വീടും ഉപേക്ഷിച്ച് അതിര്‍ത്തി കടന്നതായി യു.എന്‍ . അഭയാര്‍ത്ഥി മേധാവി ഗട്ടറസ് ചൂണ്ടിക്കാട്ടുന്നു.

 

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹം ഇതാദ്യമാണെന്ന് യു.
എന്‍ . സി.എച്ച്.ആര്‍ . പറയുന്നു. യമനില്‍നിന്നും 9,33,500 പേരും, ഉക്രൈനില്‍നിന്നും 5,59,000 പേരും, കോംഗോയില്‍നിന്നും 5,58,000 പേരുമാണ് ഈ വര്‍ഷം കുടിയിറക്കപ്പെട്ടത്.

 

ഭൂരിഭാഗവും സിറിയയില്‍നിന്ന് പാലായനം ചെയ്തവരാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.