യു.എസില്‍ ഒരു ഡ്രാക്കുള ആരാധിക; ഇവളുടെ ശരീരത്തില്‍നിന്നും ആര്‍ക്കും രക്തം കുടിക്കാം

Breaking News USA

യു.എസില്‍ ഒരു ഡ്രാക്കുള ആരാധിക; ഇവളുടെ ശരീരത്തില്‍നിന്നും ആര്‍ക്കും രക്തം കുടിക്കാം
ലൂസിയാന: അമേരിക്കയില്‍ ഒരു ഡ്രാക്കുള ആരാധിക ജീവിക്കുന്നു. ഡ്രാക്കുള കഥയിലെപ്പോലെ മറ്റുള്ളവരുടെ രക്തം വലിച്ചു കുടിക്കുകയല്ല; മറിച്ച് തന്റെ രക്തം ആര്‍ക്കും വലിച്ചു കുടിക്കുവാനുള്ള അവസരം ഒരുക്കുകയാണ് ലൂസിയാന സ്വദേശിനിയായ ബ്ളട്ട് ക്യാച്ചന്‍ എന്ന 28 കാരി.

 

കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി യു.എസിലെമ്പാടും സഞ്ചരിച്ച് രക്തദാഹികള്‍ക്ക് ആവശ്യത്തിന് കുടിക്കാന്‍ രക്തം നല്‍കുകയാണ് ബ്ളട്ടിന്റെ ഹോബി. ശരീരത്തില്‍ ബ്ളേഡ് ഉപയോഗിച്ച് മുറിവുണ്ടാക്കി ഈ മുറിവില്‍നിന്ന് രക്തം വലിച്ചു കുടിക്കാന്‍ ആവശ്യക്കാരെ അവദിക്കുകയാണ് ബ്ളട്ട് ചെയ്യുന്നത്. ബ്ളട്ടിന്റെ ഇടപാടുകാര്‍ ഇവളുടെ ശരീരത്തില്‍നിന്ന് രക്തം കുടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യു.എസ്. മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

 

ഹൂസ്റ്റണില്‍നിന്നുള്ള മൈക്കിള്‍ എന്ന 43 കാരനാണ് ബ്ളട്ടിന്റെ ഇപ്പോഴത്തെ കസ്റ്റമര്‍ ‍. മൈക്കിളിന് ജീവിക്കുവാന്‍ ഊര്‍ജ്ജം ലഭിക്കുന്നത് തന്റെ രക്തംമൂലമാണെന്നാണ് അവളുടെ അവകാശവാദം. പ്രേതാനുഭവങ്ങള്‍ വിവരിക്കുന്ന നിരവധി കഥകള്‍ വായിച്ചതോടെയാണ് താന്‍ ഇപ്രകാരം ആയതെന്നാണ് ബ്ളട്ടിന്റെ വിശദീകരണം. ആര്‍ക്കാണോ താന്‍ കുടിക്കാന്‍ രക്തം നല്‍കുന്നത് അവരുമായി ഒരു ആത്മബന്ധം വേണം. ഇത്തരത്തില്‍ ആത്മബന്ധം ഉള്ള നിരവധിപേര്‍ യു.എസില്‍ ഉണ്ടെന്നും ബ്ളട്ട് പറയുന്നു.

 

പ്രിയരെ അന്ത്യകാലമാണ്. സാത്താന്റെ പ്രവര്‍ത്തികള്‍ ലോകത്ത് ശക്തമായി വ്യാപരിക്കുന്നു. ബൈബിള്‍ പറയുന്നു “അധര്‍മ്മത്തിന്റെ മര്‍മ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ട്” (2 തെസ്സ. 2:7) സാത്താന്റെ പ്രവര്‍ത്തനത്താല്‍ മനുഷ്യരില്‍ പലരും ദൈവത്തിന് ഇഷ്ടമില്ലാത്ത കാര്യങ്ങളിലേക്കു തിരിയുന്നു.

 

“സത്യത്തെ വിശ്വസിക്കാതെ അനീതിയിലേക്കു തിരിയുന്ന ഏവര്‍ക്കും ന്യായവിധി വരേണ്ടതിനു ദൈവം അവര്‍ക്കു ഭോഷ്ക്കു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയയ്ക്കുന്നു” (2 തെസ്സ. 2:11,12) ചിലര്‍ക്ക് അവരുടെ ചെയ്തികള്‍ നല്ലതെന്ന് ഇപ്പോള്‍ തോന്നിയേക്കാം, പക്ഷേ അതിന് ന്യായവിധിയുണ്ടെന്നുള്ള കാര്യം ഓര്‍ക്കുന്നത് നല്ലത്.

1 thought on “യു.എസില്‍ ഒരു ഡ്രാക്കുള ആരാധിക; ഇവളുടെ ശരീരത്തില്‍നിന്നും ആര്‍ക്കും രക്തം കുടിക്കാം

Leave a Reply

Your email address will not be published.