ലോകത്ത് കൌമാരക്കാരില്‍ മൂന്നില്‍ ഒരാള്‍ക്ക് ജീവിതശൈലീ രോഗം

ലോകത്ത് കൌമാരക്കാരില്‍ മൂന്നില്‍ ഒരാള്‍ക്ക് ജീവിതശൈലീ രോഗം

Breaking News Health

ലോകത്ത് കൌമാരക്കാരില്‍ മൂന്നില്‍ ഒരാള്‍ക്ക് ജീവിതശൈലീ രോഗം
മെല്‍ബണ്‍ ‍: ലോകത്ത് കൌമാരക്കാരില്‍ മൂന്നില്‍ ഒരാള്‍ക്ക് ജീവിതശൈലീ രോഗമെന്ന് പഠനം.

വ്യായാമത്തിന്റെ കുറവ്, പച്ചക്കറി, പഴങ്ങള്‍ തുടങ്ങിയവയുടെ കുറഞ്ഞ ഉപയോഗം എന്നിവ പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയവയ്ക്ക് വഴി തെളിയിക്കുന്നുവെന്നാണ് പഠന റിപ്പോര്‍ട്ട്. 89 രാജ്യങ്ങളില്‍ നിന്നുള്ള 11-17 വയസ്സിനിടെയുള്ള 3,04,779 കുട്ടികളിലാണ് പഠനം നടത്തിയത്.

35% പേര്‍ക്കും മൂന്നോ അതില്‍ കൂടുതലോ അപകട സാദ്ധ്യതകള്‍ കണ്ടെത്തി. ക്യൂന്‍സ് ലാന്റ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഇത് ആരോഗ്യത്തിന് ഹാനികരമായ ലക്ഷണമാണെന്ന് സര്‍വ്വകലാശാലയിലെ അസ്സോസിയേറ്റ് പ്രൊഫസര്‍ ആസാദ് ഖാന്‍ പറഞ്ഞു.

കൃത്യമായി പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് 86 ശതമാനം പേരെയും, ശരീരത്തിന് വ്യായാമം ലഭിക്കാത്തത് 85 ശതമാനത്തെയുമാണ് ബാധിച്ചത്. പെണ്‍കുട്ടികളേക്കാളും ജീവിതശൈലീ രോഗങ്ങള്‍ ബാധിക്കുന്നത് ആണ്‍കുട്ടികളെയാണെന്നും പഠനം വ്യക്തമാക്കുന്നു.

പുകവലി, മദ്യപാനം ശാരീരിക നിഷ്ക്രിയത്വം, അനാരോഗ്യകരമായ ഭക്ഷണശിലം എന്നിവ ആണ്‍കുട്ടികളെയും, ശാരീരിക നിഷ്ക്രിയത്വം, ഉദാസീനത, മോശം ഭക്ഷണം എന്നിവ പെണ്‍കുട്ടികളെയും ബാധിക്കുന്നുവെന്നും പഠനം പറയുന്നു.