യുവേര്‍ഷന്‍ ബൈബിള്‍ ആപ്പ് ഇപ്പോള്‍ 1500 ഭാഷകളില്‍
ഒക്ളഹോമ: അമേരിക്കയിലെ പ്രമുഖ ഡിജിറ്റല്‍ ബൈബിള്‍ ആപ് മിനിസ്ട്രിയായ യുവേര്‍ഷന്‍ 1500-ാമത് ഭാഷയില്‍ ബൈബിള്‍ ആപ്പ് പുറത്തിറക്കി.
2007-ല്‍ ഒക്ളഹോമയിലെ ലൈഫ് ചര്‍ച്ചിന്റെ പാസ്റ്റര്‍ ബോബി ഗ്രൂവന്‍ വാള്‍ഡാണ് ആദ്യമായി തന്റെ സഭയിലെ വിശ്വാസികള്‍ക്ക് ആദ്യമായി ബൈബിള്‍ ആപ്പ് നിര്‍മ്മിച്ചത്.
പിന്നീട് അത് ജനകീയമായി. യുവേര്‍ഷന്‍ എന്ന പേരില്‍ തുടങ്ങിയ ശുശ്രൂഷ വിപുലമാക്കി.
2012 ഓടെ 100 ഭാഷകളിലായി ബൈബിള്‍ നിര്‍മ്മിച്ചു. ക്രമേണ 2014-ല്‍ ഇത് 500 ആയി. 2016-ല്‍ 1000, തുടര്‍ന്നുള്ള പരിശ്രമമായി കഴിഞ്ഞ മാസമാണ് 1500-ാമത് ഭാഷയില്‍ ബൈബിള്‍ ഇറക്കിയത്.
ലോകത്തിന്റെ വിവിധയിടങ്ങളിലെ പ്രാദേശിക ഭാഷകള്‍ ഉള്‍പ്പെടെയാണ് പരിഭാഷപ്പെടുത്തിയത്. ഇന്ത്യയില്‍ ഹിന്ദി ഭാഷയിലുണ്ട്. ഏതു സമയത്തും മൊബൈലില്‍ ഇഷ്ട ഭാഷയില്‍ ബൈബിള്‍ വായിക്കാനുള്ള സംവിധാനം ഒരുക്കിയത് കോടിക്കണക്കിനു ജനങ്ങള്‍ക്ക് പ്രയോജനകരമാണ്.
ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്നായി ആയിരക്കണക്കിനു ദൈവമക്കളുടെ സമര്‍പ്പണവും കഠിനാദ്ധ്വാനവുമാണ് ഈ ബൈബിള്‍ ശുശ്രൂഷയുടെ ഫലം.

