മൂന്നാം ലോകമഹായുദ്ധത്തിനു സാധ്യതയുണ്ടെന്നു യു.കെ. സൈനിക മേധാവി
ലണ്ടന്‍ : കോവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാല്‍ ഉണ്ടായ അനിശ്ചിതാവസ്ഥയും രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി പ്രശ്നങ്ങളും മൂന്നാം ലോകമഹായുദ്ധത്തിനു വഴിയൊരുക്കിയേക്കാമെന്നു ബ്രിട്ടന്റെ സൈനിക മേധാവി നിക്ക് കാര്‍ട്ടര്‍ .
സ്കൈ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ലോകം വളരെ ഉത്ക്കണ്ഠ നിറഞ്ഞ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നു ഞാന്‍ കരുതുന്നു. ചില പ്രാദേശിക വിഷയങ്ങള്‍ നമുക്ക് വലിയ അപകടാവസ്ഥയിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു” അദ്ദേഹം പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ ഒരു ലോകമഹായുദ്ധത്തിനുള്ള സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് “അങ്ങനെയൊരു ഭീഷണിയുണ്ടെന്നു ഞാന്‍ കാണുന്നു” നിങ്ങള്‍ അതിനെക്കുറിച്ചു ബോധവാന്മാരാകണണെന്നും കാര്‍ട്ടര്‍ വ്യക്തമാക്കി.