സ്വീഡിഷ് മിഷണറിമാരുടെ സ്മാരക ശിലകള്‍ ചൈന പൊളിക്കുന്നു
ബീജിംങ്: ആയിരക്കണക്കിനു ചൈനക്കാരെ യേശുക്രിസ്തുവിങ്കലേക്കു കൊണ്ടുവന്ന സ്വീഡിഷ് മിഷണറിമാരുടെ സ്മാരക ശിലകള്‍ ചൈനീസ് ഭരണകൂടം പൊളിച്ചു കളയുന്നു.
കഴിഞ്ഞ നൂറ്റാണ്ടില്‍ ചൈനയില്‍ എത്തി മിഷണറി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും സുവിശേഷം പ്രസംഗിച്ചതിന്റെയും ഫലമായി നിരവധി ആത്മാക്കളെ നേടുവാന്‍ അവര്‍ക്കു കഴിഞ്ഞു.
ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ നേതൃത്വത്തില്‍ മിഷണറിമാരുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി കഴിഞ്ഞ വര്‍ഷമാണ് യുന്‍ ചെങ്ങിലെ ഷീഗോ നഗരത്തില്‍ നിര്‍മ്മിച്ച സെമിത്തേരിയില്‍ 20 മിഷണറിമാരുടെ ഓര്‍മ്മ ശിലകള്‍ സ്ഥാപിച്ചത്. ചില മിഷണറിമാരുടെ മൂന്നും നാലും തലമുറകളും ഇപ്പോള്‍ ഇവിടെ ജീവിച്ചിരിപ്പുണ്ട്.
ക്രൈസ്തവര്‍ക്ക് അഭിമാനമായ ഈ സ്മാരക ശിലകള്‍ “അനധികൃതമായ നിര്‍മ്മാണം” എന്നാരോപിച്ചായിരുന്നു അധികാരികള്‍ ഇവ ഇടിച്ചു നിരത്തുന്നത്.
മിഷണറിമാരുടെ സ്മാരക ശിലകള്‍ നശിപ്പിക്കുവാന്‍ കഴിഞ്ഞേക്കാം എന്നാല്‍ അവരുടെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളുടെ ഓര്‍മ്മകളും അവരുടെ ആത്മീയ വേരുകളും ക്രൈസ്തവരുടെ ഹൃദയങ്ങളില്‍നിന്നും നാട്ടില്‍നിന്നും പറിച്ചു കളയുവാന്‍ സാധിക്കില്ലെന്ന് ക്രൈസ്തവര്‍ പറഞ്ഞു.

