അടുത്ത വര്‍ഷം നേരിടുന്നത് കടുത്ത ദാരിദ്ര്യം: യു.എന്‍ ‍. സംഘടന

അടുത്ത വര്‍ഷം നേരിടുന്നത് കടുത്ത ദാരിദ്ര്യം: യു.എന്‍ ‍. സംഘടന

Asia Breaking News

അടുത്ത വര്‍ഷം നേരിടുന്നത് കടുത്ത ദാരിദ്ര്യം: യു.എന്‍ ‍. സംഘടന
ഐക്യരാഷ്ട്ര കേന്ദ്രം: അടുത്ത വര്‍ഷം ലോകം നേരിടാന്‍ പോകുന്നത് കടുത്ത ദാരിദ്ര്യമെന്ന് ലോക ഭക്ഷ്യ പരിപാടി (ഡബ്ള്യു എഫ്.പി.).

ഇത് 2020 നേക്കാള്‍ മാരകമായിരിക്കും. ഐക്യരാഷ്ട്ര സംഘടനയുടെ ലോക ഭക്ഷ്യ പരിപാടിക്ക് ലഭിച്ച സമാധാന നോബല്‍ പുരസ്ക്കാരം യഥാര്‍ത്ഥത്തില്‍ ലോക നേതാക്കള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് ഡബ്ള്യു എഫ് പി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബെയ്ഡ്ലി പറഞ്ഞു.

കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ് ലോകം. എന്നാല്‍ അടുത്ത മാസങ്ങളില്‍ത്തന്നെ കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പട്ടിണി മൂലമുള്ള ദുരന്തം കൂടി നേരിടേണ്ടിവരുമെന്നു ഏപ്രിലില്‍ ബെയ്ഡ്ലി യു.എന്‍ ‍. സുരക്ഷാ കൌണ്‍സിലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

13.5 കോടി ആളുകള്‍ ദുരിതത്തിലായത്. കോവിഡ് വ്യാപനത്തോടെ 2020-ന്റെ അവസാനം 13 കോടി ജനങ്ങള്‍കൂടി ഈ അവസ്ഥയിലാകും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.