ഛത്തീസ്ഗഢില്‍ സുവിശേഷകന്റെ വീട് തകര്‍ത്തു, ബന്ധുക്കളെ ആക്രമിച്ചു
ദന്തേവാഡ: ഛത്തീസ്ഗഢില്‍ ആദിവാസി വിഭാഗത്തില്‍നിന്നും ക്രിസ്തുവിങ്കലേക്കുവന്നു സുവിശേഷ പ്രവര്‍ത്തനം ചെയ്തുവരുന്ന യുവാവിനെയും വീട്ടുകാരെയും ഹിന്ദു ആദിവാസികള്‍ ക്രൂരമായി ആക്രമിക്കുകയും വീടു തകര്‍ക്കുകയും കുടിവെള്ള വിതരണ കേന്ദ്രം അടിച്ചു തകര്‍ക്കുകയും ചെയ്തു.
ഫെബ്രുവരി 20-ന് ദന്തേവാഡ ജില്ലയിലെ തിക്കന്‍പുര ഗ്രാമത്തിലെ പൊടിയതാത്തി (30) എന്ന സുവിശേഷകന്റെ വീട്ടിലാണ് അതിക്രമം നടന്നത്. കര്‍ത്താവിനെ സാക്ഷീകരിക്കുന്നതിനോടൊപ്പം ഉപജീവന മാര്‍ഗ്ഗമായ പെയിന്റിംഗ് ജോലിക്കും പോകാറുള്ള പൊടിയതാത്തി തന്റെ ഗ്രാമത്തില്‍നിന്നും 93 മൈല്‍ അകലെയുള്ള കിരാണ്ടയിലേക്കു പോകുന്ന സമയത്തായിരുന്നു വീട്ടില്‍ ആക്രമണുണ്ടായത്.
ഒരു സംഘം ആദിവാസികള്‍ പൊടിയയുടെ മാതാവ് ജിമ്മി താത്തി, ഭാര്യ ഹങ്ങി (28) എന്നിവരെ തടിക്കഷണം വടി എന്നിവ ഉപയോഗിച്ച് ശരീരമാസകലം അടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.
ഹങ്ങിയുടെ കൈയ്യില്‍ ഇരുന്ന 11 മാസമുള്ള ആണ്‍കുഞ്ഞിനും പരിക്കേറ്റു. മാരകമായി പരിക്കേറ്റ മൂവരേയും പിന്നീട് കത്തോവാഡ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയോളം ഇവര്‍ ചികിത്സയിലായിരുന്നു. അക്രമികള്‍ ഇവരുടെ വീടുകള്‍ തകര്‍ക്കുകയും കൃഷിസാധനങ്ങള്‍ , കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കുഴല്‍ക്കിണര്‍ എന്നിവയും തകര്‍ത്തു.
അക്രമികള്‍ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് മുതലായ രേഖകളും തട്ടിയെടുത്തു. നേരത്തെ രക്ഷിക്കപ്പെട്ട് ക്രിസ്തുവിങ്കലേക്കു കടന്നുവന്ന ഈ കുടുംബം ആരാധിക്കുന്നത് 8 മൈല്‍ ദൂരെയുള്ള ചര്‍ച്ചിലാണ്. നാട്ടിലെ ക്ഷേത്രത്തില്‍ പോകാതെയും സഹകരിക്കാതെയും ഇരിക്കുന്നതിനെ ചോദ്യം ചെയ്തായിരുന്നു ആക്രമണം.
Comments are closed.