ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലാന്‍ഡ്, ഇന്ത്യ 125-ാമത്

ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലാന്‍ഡ്, ഇന്ത്യ 125-ാമത്

Asia Breaking News Others

ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലാന്‍ഡ്, ഇന്ത്യ 125-ാമത്
ഹെല്‍സിങ്കി: ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി ഫിന്‍ലാന്‍ഡ് നിലനിര്‍ത്തി.

തിങ്കളാഴ്ച പ്രസിദ്ധീകരിച്ച 2023-ലെ ലോക സന്തോഷ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ഫിന്‍ലാന്‍ഡ് ഈ പദവി തുടര്‍ച്ചയായി ആറു വര്‍ഷം നിലനിര്‍ത്തിപ്പോരുന്നു.

അഫ്ഗാനിസ്ഥാനും ലബനനുമാണ് പട്ടികയിലെ അസന്തുഷ്ട രാജ്യങ്ങളില്‍ മുന്നിലുള്ളത്. ഡെന്‍മാര്‍ക്ക്, ഐസ്ളാന്‍ഡ്, യിസ്രായേല്‍ ‍, നെതര്‍ലാന്‍ഡ്, സ്വീഡന്‍ ‍, നോര്‍വെ, സ്വിറ്റ്സര്‍ലാന്‍ഡ്, ലക്സംബര്‍ഗ്, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ഫിന്‍ലാന്‍ഡിനു പിന്നില്‍ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു.

നേപ്പാള്‍ ‍, ചൈന, ബംഗ്ളാദേശ് രാജ്യങ്ങള്‍ക്കു പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം 124. റഷ്യ 70-ാം സ്ഥാനത്തും യുക്രൈന്‍ 92-ാം സ്ഥാനത്തുമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.