ഉപ്പ് നോക്കാന്‍ ഇനി രുചിച്ച് നോക്കേണ്ട; പുതിയ ഉപകരണവുമായി കാശ്മീരി വിദ്യാര്‍ത്ഥികള്‍

ഉപ്പ് നോക്കാന്‍ ഇനി രുചിച്ച് നോക്കേണ്ട; പുതിയ ഉപകരണവുമായി കാശ്മീരി വിദ്യാര്‍ത്ഥികള്‍

Breaking News Health

ഉപ്പ് നോക്കാന്‍ ഇനി രുചിച്ച് നോക്കേണ്ട; പുതിയ ഉപകരണവുമായി കാശ്മീരി വിദ്യാര്‍ത്ഥികള്‍

ശ്രീനഗര്‍ ‍: ഭക്ഷണ പദാര്‍ത്ഥങ്ങളിലും ഉപ്പിട്ട് അളക്കുന്നതിനുള്ള ഉപകരണം വികസിപ്പിച്ചെടുത്ത് കാശ്മീരി വിദ്യാര്‍ത്ഥികള്‍ ‍. വടക്കന്‍ കാശ്മീരിലെ ബന്ദിപ്പോറ ജില്ലയിലുള്ള 6 വിദ്യാര്‍ത്ഥികളാണ് പുതിയ ഉപകരണം കണ്ടുപിടിച്ചത്.

സ്മാര്‍ട് സ്പൂണ്‍ എന്നാണ് ഉപകരണത്തിന് പേരിട്ടിരിക്കുന്നത്. ചാലകതയുടെയും പ്രതിരോധത്തിന്റെയും അടിസ്ഥാനത്തിലാണ് ഉപകരണത്തിന്റെ പ്രവര്‍ത്തനം. ഉപകരണത്തില്‍ ഘടിപ്പിച്ച സ്പൂണിന് പച്ചയും ചുവപ്പും നിറങ്ങളിലുള്ള ഡിസ്പ്ളേ ഘടിപ്പിച്ചിട്ടുണ്ട്. അത് ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് സൂചിപ്പിക്കും.

ഉപ്പിന്റെ അളവ് കൂടുമ്പോള്‍ പ്രകാശം പച്ചയില്‍നിന്ന് ചുവപ്പിലേക്കും ഉപ്പ് കുറയുമ്പോള്‍ ചുവപ്പില്‍നിന്ന് പച്ചയിലേക്കും നീങ്ങും.

വിദ്യാര്‍ത്ഥി സംഘത്തിലെ സൈനബ് എന്ന പെണ്‍കുട്ടി രക്തസമ്മര്‍ദ്ദമുള്ള തന്റെ മാതാവിനെ സഹായിക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു ഉപകരണത്തെക്കുറിച്ച് ആദ്യമായി ചിന്തിക്കുന്നത്. തുടര്‍ന്ന് സുഹൃത്തുക്കളായ അദ്നാന്‍ ഫറൂക്ക്, തബീഷ് മുഷ്താഖ്, സീനത്ത്, തപനും മന്‍സൂര്‍ ‍, അമന്‍ എന്നിവര്‍ സൈനബിന്റെ സഹായത്തിനായി പ്രവര്‍ത്തിക്കുകയായിരുന്നു.

രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് ഏറെ ഉപകാരപ്രദമായ സ്മാര്‍ട്ട് സ്പൂണ്‍ ഭാവിയില്‍ എല്ലാവര്‍ക്കും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷ. ജഹാംഗീര്‍ അഹമ്മദ് എന്ന അദ്ധ്യാപകനാണ് വിദ്യാര്‍ത്ഥികളുടെ പരീക്ഷണത്തിന് മേല്‍നോട്ടം വഹിച്ചത്.