ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി സിറിയയിലെ ക്രൈസ്തവ സമൂഹം
ദമാസ്ക്കസ്: കഴിഞ്ഞ തിങ്കളാഴ്ച സിറിയയില്‍ വിനാശം വിതച്ച ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട ജനങ്ങളെ സഹായിക്കാനായി സിറിയയിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു.
ഇതിനായി ക്രൈസ്തവ ആരാധനാലയങ്ങള്‍ , ആശ്രമങ്ങള്‍ , സ്ഥാപനങ്ങള്‍ എന്നിവ ദുരിത ബാധിതര്‍ക്കായി തുറന്നു കൊടുത്തു.
വളരെ പരിതാപകരമായ അവസ്ഥയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് തണലായി പൌരസ്ത്യ ഗ്രീക്ക് ഓര്‍ത്തഡോക്സ്, കത്തോലിക്കാ സഭ, മറ്റ് പ്രൊട്ടസ്റ്റന്റ്-സുവിശേഷ വിഹിത സഭകളും തങ്ങളുടെ എല്ലാ വിധ സഹായങ്ങളും സംരക്ഷണവും പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.
വൈദ്യുതിയില്ല, ഇന്ധനമില്ല, കുടിവെള്ളമില്ല തണുപ്പു കാലമായതിനാല്‍ അകത്തും പുറത്തും കൊടും തണുപ്പുമാണ്.
സിറിയയില്‍ മതവൈരാഗ്യത്തിന്റെ പേരില്‍ വന്‍ തോതില്‍ ആക്രമിക്കപ്പെടുന്ന ക്രൈസ്തവ സമൂഹം ദൈവസ്നേഹത്തില്‍ എല്ലാം മറന്നുകൊണ്ട് യേശുക്രിസ്തുവിന്റെ ത്യാഗവും സഹിഷ്ണതയും സ്നേഹവും മറ്റുളളവര്‍ക്കായി പങ്കുവെയ്ക്കുന്ന തിരക്കിലാണ്.
സിറിയയിലും തുര്‍ക്കിയിലും നാശം വിതച്ച ഭൂകമ്പത്തില്‍ മരണ സംഖ്യ 40,000 ത്തോടടുത്തതായാണ് റിപ്പോര്‍ട്ടുകള്‍ . ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും നൂറുകണക്കിനു ക്രൈസ്തവ സഭകളും മിഷന്‍ സംഘടനകളും ഭൂകമ്പ ബാധിത പ്രദേശങ്ങളിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്.
എല്ലാം നിമിഷ നേരംകൊണ്ട് തകര്‍ന്നു തരിപ്പണമായ പ്രദേശത്ത് വളരെ കരളലിയിപ്പിക്കുന്ന കാഴ്ചകളാണ് ദൃശ്യമാകുന്നത്. ദൈവജനം പ്രത്യേകം പ്രാര്‍ത്ഥിക്കുക.

