ഫെലിസ്ത്യരുടെ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തത് ഡി.എന്‍ ‍.എ. പരിശോധന ശരി വെയ്ക്കുന്നു

ഫെലിസ്ത്യരുടെ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തത് ഡി.എന്‍ ‍.എ. പരിശോധന ശരി വെയ്ക്കുന്നു

Breaking News Middle East

ഫെലിസ്ത്യരുടെ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തത് ഡി.എന്‍ ‍.എ. പരിശോധന ശരി വെയ്ക്കുന്നു
യെരുശലേം: യിസ്രായേലില്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്ത അസ്ഥികൂടങ്ങള്‍ ഫെലിസ്ത്യരുടേതാണെന്ന് ഡി.എന്‍ ‍.എ. പരിശോധനയില്‍ തെളിഞ്ഞു.

ബൈബിള്‍ പരാമര്‍ശിച്ചിട്ടുള്ള ഫെലിസ്ത്യരുടെ പുരാതന പ്രമുഖ 5 നഗരങ്ങളില്‍ ഏറ്റവും വലിയ നഗരമായിരുന്ന അസ്ക്കലാന്റില്‍ 2013-ലാണ് ഫെലിസ്ത്യരുടെ ശവക്കല്ലറ ഗവേഷകര്‍ കണ്ടെത്തിയത്. ഇവിടെനിന്നും ബിസി 11-നും 8-നും ഇടയില്‍ ജീവിച്ച ആളുകളുടെ അസ്ഥികളാണ് കണ്ടെടുത്തത്.

അന്നുതന്നെ ഗവേഷകര്‍ ഈ അസ്ഥികള്‍ ഫെലിസ്ത്യരുടേതാണെന്ന് സൂചന നല്‍കിയിരുന്നു. തുടര്‍ന്നുള്ള ഗവേഷണത്തിലും ഡി.എന്‍ ‍.എ. പരിശോധനയിലുമാണ് യിസ്രായേലിന്റെ ബദ്ധ വൈരികളായ ഫെലിസ്ത്യരുടേതാണ് ഈ അസ്ഥികൂടങ്ങളെന്ന് സ്ഥിരീകരിച്ചത്.

ഏകദേശം 600 വര്‍ഷത്തോളം അസ്കലോനില്‍ ഫെലിസ്ത്യര്‍ ജീവിച്ചിരുന്നു. പിന്നീട് ബാബേല്‍ രാജാവായ നെബുക്കദ്നേസ്സറിന്റെ വരവോടുകൂടി ഫെലിസ്ത്യരുടെ പ്രദേശങ്ങള്‍ കീഴടങ്ങുകയും ക്രമേണ ഫെലിസ്ത്യര്‍ അപ്രത്യക്ഷമാകുകയുമാണുണ്ടായതെന്ന് ചരിത്ര ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

ഫെലിസ്ത്യരുടെ കുടിയേറ്റ മേഖലയായിരുന്നു ഈ പ്രദേശമെന്ന് അസ്ഥികള്‍ കണ്ടെടുത്തപ്പോള്‍ത്തന്നെ തങ്ങള്‍ ഉറപ്പിച്ചെന്ന് അസ്കലോനില്‍ ഗവേഷണ ഉല്‍ഖനനത്തിനു നേതൃത്വം നല്‍കിയ ലയോണ്‍ ലെവി എക്സ്പെഡീഷന്‍ ഡയറക്ടര്‍ ഡാനിയേല്‍ മാസ്റ്റര്‍ പറഞ്ഞു.

യിസ്രയേലിന്റെ തെക്കന്‍ പ്രദേശമായ തുറമുഖ നഗരമാണ് അസ്ക്കലോന്‍ ‍. മെഡിറ്ററേനിയന്‍ കടലിന്റെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.