ചൈന ചര്‍ച്ചുകളെ തുടച്ചു നീക്കാന്‍ ശ്രമിക്കുന്നു, റിപ്പോര്‍ട്ട്

ചൈന ചര്‍ച്ചുകളെ തുടച്ചു നീക്കാന്‍ ശ്രമിക്കുന്നു, റിപ്പോര്‍ട്ട്

Asia Breaking News

ചൈന ചര്‍ച്ചുകളെ തുടച്ചു നീക്കാന്‍ ശ്രമിക്കുന്നു, റിപ്പോര്‍ട്ട്
ബീജിംഗ്: ചൈനയിലെ എല്ലാ ചര്‍ച്ചുകളെയും തുടച്ചു നീക്കാന്‍ ഭരണകൂടം ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്.

ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിങ്ങിനെ ആരാധിക്കാന്‍ ഭരണകൂടം ചൈനീസ് ജനതയെ കൂടുതല്‍ നിര്‍ബന്ധിക്കുന്നതായി ചൈനീസ് ക്രൈസ്തവരെ പിന്തുണയ്ക്കുന്ന അഭിഭാഷക ഗ്രൂപ്പായ ചൈന എയ്ഡ് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

2022-ല്‍ ചൈനയിലെ മെയിന്‍ലാന്റിന്റെ ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ക്കും ക്രൈസ്തവ സമൂഹത്തിനും എതിരെ വര്‍ദ്ധിച്ചുവരുന്ന പിഢനങ്ങള്‍ ഇതിന്റെ ഒരു തെളിവായി ചൂണ്ടിക്കാട്ടുന്നു.

ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളെ ഭയന്ന് ചര്‍ച്ച് അധികാരികളും വിശ്വാസികളും തങ്ങള്‍ക്കെതിരായ പീഢനങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും പുറംലോകത്തിനു വെളിപ്പെടുത്താന്‍ ഭയപ്പെടുന്നതായി ചൈന എയ്ഡ് പ്രസിഡന്റ് സ്ഥാപകനായ ബോബ് ഫു പറഞ്ഞു.

2022-ല്‍ ക്രൈസ്തവര്‍ക്കെതിരെ വിവിധ തന്ത്രങ്ങള്‍ പ്രയോഗിച്ചു. ഓണ്‍ലൈനിലെ മതപരമായ ഉള്ളടക്കത്തിനെതിരെ നടപടി എടുത്തു. ക്രൈസ്തവര്‍ ആരാധനയ്ക്കായും മറ്റും കൂടിവരുന്നതിനു തടയിടാന്‍ കോവിഡ് 19-മായി ബന്ധപ്പെടുത്തി കുപ്രസിദ്ധ സീറോ കോവിഡ് നയം ഉപയോഗിച്ചു. സാമ്പത്തിക നയം ഉപയോഗിച്ച് ഹൌസ് ചര്‍ച്ച് സംഘടനകളെ ശ്വസം മുട്ടിച്ചു.

ചൈനയിലെ ക്രിസ്ത്യന്‍ നേതാക്കളെ അറസ്റ്റു ചെയ്ത് ജയിലുകളില്‍ അടയ്ക്കുകയും ആരാധനാലയങ്ങള്‍ പൂട്ടിക്കയും ചെയ്തു. സ്കൂളുകള്‍ ഉള്‍പ്പെടെ നിരവധി ക്രൈസ്തവ സ്ഥാപനങ്ങള്‍ നിരോധിച്ചു. രാജ്യത്ത് എപ്പോഴും ലഭിച്ചിരുന്ന ഓണ്‍ലൈന്‍ ബൈബിള്‍ വില്‍പ്പന നിരോധിച്ചു.

ഇത്രയുമൊക്കെ പീഢനങ്ങള്‍ ഉണ്ടായിട്ടും ചൈനയില്‍ ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1.4ബില്യണ്‍ ആളുകള്‍ക്കിടയില്‍ ചൈനയില്‍ ഏകദേശം 100 ദശലക്ഷം ക്രിസ്ത്യാനികള്‍ താമസിക്കുന്നുണ്ടെന്ന് ചര്‍ച്ച് ഗ്രൂപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഭരണകൂടത്തിന്റെ അധികാരികള്‍ ക്രൈസ്തവരുടെ എണ്ണം 130 മില്യണ്‍ വരെയാകാമെന്ന് അഭിപ്രാപ്പെടുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.