കത്തോലിക്കാ സഭയിലെ പുരോഹിതന്മാരുടെ ലൈംഗിക അതിക്രമങ്ങള്‍ അന്വേഷിക്കണണെന്ന് ആര് .എസ്.എസ്. വാരിക
ന്യൂഡെല്‍ഹി: രാജ്യത്തെ കത്തോലിക്കാ സഭാ പുരോഹിതര്‍ നടത്തുന്ന ലൈംഗിക അതിക്രമങ്ങള്‍ അന്വേഷിക്കണമെന്ന് ആര് .എസ്.എസ്. വാരിക പാഞ്ചജന്യം. കേരളത്തിലും ഝാര്‍ഖണ്ഡിലും, പഞ്ചാബിലും ഇത്തരം നിരവധി അതിക്രമങ്ങള്‍ നടക്കുന്നുണ്ട്.
ഫ്രാന്‍സിലെ സംഭവങ്ങളില്‍ പോപ്പ് ഫ്രാന്‍സിസ് മാപ്പ് പറഞ്ഞത് സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലമാണ്. കത്തോലിക്കാ സഭയുടെ പ്രവര്‍ത്തന രീതി ലോകമെമ്പാടും കന്യാസ്ത്രീകളുടെ എണ്ണം കുറയാന്‍ ഇടയാക്കി.
കേരളത്തില്‍ കന്യാസ്ത്രീകളുടെ എണ്ണം 25 ശതമാനമായി കുറഞ്ഞു. ഇതേത്തുടര്‍ന്ന് ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ഒഡീഷ, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ ദരിദ്ര കുടുംബങ്ങളിലെ പെണ്‍കുട്ടികളെ കന്യാസ്ത്രീകളാക്കാന്‍ ആസൂത്രിതമായി ശ്രമിക്കുന്നു.
പ്രലോഭനങ്ങളും വാഗ്ദാനങ്ങളും ചതിയും വഴിയാണ് ഇത് നടപ്പാക്കുന്നത് എന്ന് ആര് .എസ്.എസ്. വാരിക ആരോപിക്കുന്നു.
ഫ്രാന്‍സിലെ കത്തോലിക്കാ പുരോഹിതര്‍ മൂന്നു ലക്ഷത്തിലധികം കുട്ടികളെ ലൈംഗികമായി പീഢിപ്പിച്ചുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.
1950-നും 2020നും ഇടയിലുള്ള സംഭവങ്ങളാണ് പുറത്തു വന്നത്. സംഭവത്തില്‍ 3000 ത്തോളം പുരോഹിതര്‍ കുറ്റക്കാരാണെന്നും പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പാ ക്ഷമ ചോദിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു.

