ബൈബിള്‍ വിവര്‍ത്തനം ഇറാനിയന്‍ കുര്‍ദ്ദുക്കള്‍ ക്രിസ്തുവിങ്കലേക്ക് നയിക്കപ്പെടുന്നു
യുദ്ധവും സംഘര്‍ഷങ്ങളും നിറഞ്ഞുനിന്ന ഇറാനില്‍ സുവിശേഷം വലിയ പരിവര്‍ത്തനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു എന്ന വാര്‍ത്ത ക്രൈസ്തവലോകത്തിനു അഭിമാനിക്കാം. ഇറാനിലെ ജനസംഖ്യയില്‍ 10 ശതമാനം കുര്‍ദുകളാണ്.
എവിടെ നോക്കിയാലും 10 പേരില്‍ ഒരാള്‍ കുര്ദ്ദായിരിക്കും. എന്നിട്ടും ഭരണകൂടം അവരെ അത്ര പരിഗണിക്കുന്നില്ല എന്നതാണ് സത്യം. പേര്‍ഷ്യന്‍ സര്‍ക്കാര്‍ കുര്‍ദ്ദുകളോടു കാണിക്കുന്ന വലിയ വേര്‍തിരിവ് ഹാര്‍ട്ട് 4 ഇറാന് എന്ന ക്രിസ്ത്യന്‍ സംഘടനയുടെ വക്താവ് വിവരിക്കുന്നു. പേര്‍ഷ്യക്കാര്‍ എല്ലാ വംശങ്ങളേയും അംഗീകരിക്കുന്നവരാണ്.
പക്ഷെ സര്‍ക്കാര്‍ നേരെ വിപരീതമായി പെരുമാറുന്നു. കുര്‍ദ്ദുക്കളെ അവര്‍ അവഗണിക്കുന്നു. കാരണം ചിലര്‍ സുന്നികളാണ്. കുര്ദ്ദുക്കള്ക്കിടയില് വളരെയധികം ദരിദ്രരുണ്ട്.
തൊഴിലില്ലായ്മയും ആരോഗ്യ ഇന്‍ഷുറന്‍സുകളുടെ അഭാവവും ഉണ്ട്. ഇതെല്ലാം അവര്‍ അനുഭവിക്കുന്നു. ഇറാനികള്‍ക്ക് തങ്ങളെ ബന്ധപ്പെടുത്തി ചോദ്യങ്ങള്‍ ചോദിക്കാവുന്ന ഒരു ഇടമാണ് ഹാര്‍ട്ട് 4 ഇറാന് നല്‍കുന്നത്.
ഇതില്‍ 3000-4000 കോളുകളില്‍ 100 എണ്ണം കുര്ദ്ദുക്കളില്നിന്നാണെന്ന് വക്താവ് പറയുന്നു. അതില്‍ 70 ശതമാനം പേരും തങ്ങളുടെ ഹൃദയം ക്രിസ്തുവിനായി സമര്‍പ്പിക്കുന്നു.
അദ്ദേഹം വിശദീകരിക്കുന്നു. അവര്‍ ക്രിസ്തുവിങ്കലേക്ക് കടന്നുവന്നത് കുര്‍ദ്ദിഷ് ഭാഷയില്‍ സുവിശേഷം വായിച്ചതുകൊണ്ടാണ്. സുവിശേഷം കുര്‍ദ്ദിഷ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതില്‍ അദ്ദേഹം അഭിമാനിക്കുന്നു.
ക്രിസ്തുവിങ്കലേക്ക് കടന്നുവരുന്ന കുര്‍ദ്ദുക്കള്‍ ഇരട്ട ഭീഷണിയാണ് ഇപ്പോള്‍ നേരിടുന്നത്. അവരുടെ വംശീയതയുടെയും ഇസ്ളാമില്നിന്നുള്ള മതപരിവര്‍ത്തനത്തിന്റെയും പേരില്‍.
രാജ്യത്തിനുള്ളില്‍ അതിര്‍ത്തിയിലൂടെ ബൈബിള്‍ കടത്തിയവരെ രഹസ്യ പോലീസ് വെടിവച്ചുകൊല്ലുന്നു. എന്നിരുന്നാലും കുര്ദ്ദുക്കള്ക്കിടയില് സമൃദ്ധമായ ഒരു കൊയ്ത്ത് നടക്കുന്നുണ്ട് അദ്ദേഹം പറയുന്നു.

