വാഴപ്പഴം, ബീറ്റ്റൂട്ട്, ചീര എന്നിവ കഴിക്കുന്നത് ആശുപത്രി വാസവും മരണവും 24 ശതമാനം കുറയ്ക്കുമെന്ന് ഗവേഷകര്‍
പൊട്ടാസ്യം അടങ്ങിയ ഭക്ഷണ ക്രമം ഹൃദ്രോഗ സാദ്ധ്യത, ആശുപത്രി വാസം, മരണം എന്നിവ 24 ശതമാനം കുറയ്ക്കുമെന്ന് നടത്തിയ ഒരു സമഗ്ര പഠനത്തില്‍ കണ്ടെത്തി.
ആധുനിക ഭക്ഷണ ക്രമത്തിലെ പൊട്ടാസ്യം, സോഡിയം അനുപാദം ഗണ്യമായി മാറിയിരിക്കുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു. ഇംപ്ളനോമഡ് ഡിഫ്രിബ്രില്ലേറ്ററുകളുള്ള 1,200 ഹൃദ്രോഗികളെ പഠനത്തില്‍ ഉള്‍പ്പെടുത്തി.
ഇവരില്‍ വാഴപ്പഴം, അവക്കാഡോ, ചീര, ബീറ്റ്റൂട്ട്. കാബേജ് എന്നിവയുള്‍പ്പെടെ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ഭക്ഷണ കൌണ്സിലിംഗ് നല്കി.
കോപ്പന് ഹേഗന്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്താത്ത ഒരു നിയന്ത്രണ ഗ്രൂപ്പുമായി ഡയറ്ററി കൌണ്സിലിംഗ് ലഭിച്ച ഗ്രൂപ്പിന്റെ താരതമ്യം ചെയ്തു.
സ്ഥിരമായി കൂടുതല്‍ പൊട്ടാസ്യം കഴിച്ചവരില്‍ രോഗാവസ്ഥയിലും മരണനിരക്കിലും ഗണ്യമായ കുറവ് കണ്ടെത്തിയതായി കാണിച്ചു.
പൊട്ടാസ്യം കൂടുതലും സോഡിയം കുറവുമുള്ള ഭക്ഷണ ക്രമത്തിലൂടെയാണ് മനുഷ്യ ശരീരം പരിണമിച്ചത്.
ഇന്ന് സംസ്ക്കരിച്ച ഭക്ഷണത്തിലേക്കുള്ള മാറ്റത്തോടെ ഇവ രണ്ടും തമ്മിലുള്ള സന്തുലിതാവസ്ഥ ഗണ്യമായി മാറിയിരിക്കുന്നു എന്ന് പഠനത്തിന്റെ സഹ രചയിതാവായ കോപ്പന് ഹേഗന്‍ സര്‍വ്വകലാശാല ആശുപത്രിയിലെ പ്രൊഫ. ഹെന്നിംഗ് ബണ്ടഗാര്ഡ് പറഞ്ഞു.
ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനു പൊട്ടാസ്യം ആവശ്യമാണ്. കുറഞ്ഞ പൊട്ടാസ്യം ഹൃദയാഘാതം, ഹൃദയ സ്തംഭനം, മരണം എന്നിവയ്ക്കുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി.

