ബധിരര്‍ക്കെതിരായ നൂറ്റാണ്ടുകളായുള്ള വിവാദപരമായ തീരുമാനം റദ്ദാക്കി; ആംഗ്യഭാഷയില്‍ സുവിശേഷം ഫലം കാണുന്നു

ബധിരര്‍ക്കെതിരായ നൂറ്റാണ്ടുകളായുള്ള വിവാദപരമായ തീരുമാനം റദ്ദാക്കി; ആംഗ്യഭാഷയില്‍ സുവിശേഷം ഫലം കാണുന്നു

Asia Breaking News Europe

ബധിരര്‍ക്കെതിരായ നൂറ്റാണ്ടുകളായുള്ള വിവാദപരമായ തീരുമാനം റദ്ദാക്കി; ആംഗ്യഭാഷയില്‍ സുവിശേഷം ഫലം കാണുന്നു

ഇറ്റലിയിലെ റോമില്‍ സംഘടിപ്പിച്ച ബധിരരുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് (ഐസിഇസി)-ല്‍ 1880-ലെ മിലാന്‍ കോണ്‍ഗ്രസ് ആഗോള ബധിര സമൂഹത്തിനു വരുത്തിവച്ച ആഘാതങ്ങള്‍ ചര്‍ച്ച ചെയ്ത് പുതിയ നയം വ്യക്തമാക്കി.

മിലാന്‍ കോണ്‍ഫ്രന്‍സില്‍ ബധിരര്‍ക്കുള്ള ആംഗ്യഭാഷാ വിദ്യാഭ്യാസം നിര്‍ത്തിവച്ച് വാമൊഴി വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കണണെന്ന് തീരുമാനിച്ചു.

എന്നാല്‍ അത് ബധിരര്‍ക്ക് ഭാഷയിലേക്കും വിവരങ്ങളിലേക്കുമുള്ള പ്രവേശനം ഇല്ലാതാക്കിയതായി ബധിരര്‍ക്കിടയില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തുന്ന ആഗോള മിഷണറി സംഘടനയായ ഡോര്‍ ഇന്റര്‍നാഷണലിന്റെ റോബ് മയേഴ്സ് പറഞ്ഞു.

1880 മുതല്‍ 1920 വരെയുള്ള ഏകദേശം 40 വര്‍ഷത്തിനിടയില്‍ ഏകദേശം 80 ശതമാനം ബധിര സ്കൂളുകളും ആംഗ്യഭാഷയും വാമൊഴി വിദ്യാഭ്യാസവും വാമൊഴി വിദ്യാഭ്യാസം മാത്രമുള്ളതാക്കി മാറ്റി. അദ്ദേഹം വിശദീകരിക്കുന്നു.

എന്നാല്‍ അടുത്തിടെ റോമില്‍ കൂടിയ ഐസിഇസി കോണ്‍ഫ്രന്‍സില്‍ 1880-ലെ തീരുമാനം മാറ്റാന്‍ തീരുമാനിച്ചു. അവരുടെ ഊന്നല്‍ നമ്മള്‍ വാമൊഴി വിദ്യാഭ്യാസം നിര്‍ത്താനും ഐക്യരാഷ്ട്ര സഭ ചെയ്തതുപോലെ ലോകത്തിലെ 40 ശതമാനത്തിലധികം രാജ്യങ്ങളും ചെയ്തതുപോലെ ആംഗ്യഭാഷ ബധിരരുടെ ഭാഷയാണെന്നും വിവരങ്ങള്‍ സ്വീകരിക്കുന്നതിന് അവര്‍ക്ക് കൂടുതല്‍ പ്രചോദനമാകുമെന്നും അംഗീകരിക്കണം.

ലോകമെമ്പാടുമായി ഏകദേശം 230 പ്രവര്‍ത്തകരാണ് ഡോര്‍ ഇന്റര്‍നാഷണിലുള്ളത്. ഞങ്ങളുടെ പ്രവര്‍ത്തകരില്‍ 85 ശതമാനവും ബധിരരാണ്.

കേള്‍വിശക്തിയുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമായ രീതികള്‍ അടിച്ചേല്‍പ്പിക്കുന്നതിനു പകരമായി ഡോര്‍ ബധിരര്‍ക്ക് എങ്ങനെ സുവിശേഷം പങ്കുവെയ്ക്കാമെന്ന് സംഘടന പരിശീലനം നല്‍കുന്നു.

ഇങ്ങനെ ഞങ്ങളുടെ മിഷണരി പ്രവര്‍ത്തകര്‍ മുപ്പതിലധികം രാജ്യങ്ങളില്‍ ആംഗ്യഭാഷയിലെ സുവിശേഷം പങ്കുവെയ്ക്കുന്നതിനാല്‍ വലിയ ആത്മീയ വിപ്ളവം നടക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ നല്ല ഫലം കൊയ്യുന്നു. അദ്ദേഹം പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.