ഇന്ത്യയിലെ ആദ്യ ധാന്യ എ.ടി.എം. വരുന്നു

ഇന്ത്യയിലെ ആദ്യ ധാന്യ എ.ടി.എം. വരുന്നു

Breaking News India

ഇന്ത്യയിലെ ആദ്യ ധാന്യ എ.ടി.എം. വരുന്നു
ന്യൂഡെല്‍ഹി: ഇന്ത്യയിലെ ആദ്യ ധാന്യ എടിഎം ഗുരുഗ്രാമില്‍ വരുന്നു. റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് അരി, ചോളം, ഗോതമ്പ് എന്നിവ യന്ത്രം വഴി ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ ധാന്യ എടിഎം ഹരിയാനയിലെ ഗുരുഗ്രാമിലെ ഫറൂഖ് നഗറിലുള്ള റേഷന്‍ കടയില്‍ സ്ഥാപിക്കും.

സാധാരണ എടിഎം യന്ത്രം പോലെയാണ് പ്രവര്‍ത്തനം. ലഭിക്കേണ്ട അളവ് നല്‍കിയാല്‍ അത്രയും ധാന്യം കുഴല്‍വഴി സഞ്ചിയില്‍ വീഴും. 70 കിലോഗ്രാം വരെ ധാന്യങ്ങള്‍ ഏഴുമിനിറ്റിനുള്ളില്‍ കാര്‍ഡുടമകള്‍ക്ക് ലഭിക്കും.

ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യപദ്ധതിയുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിലാണ് ധാന്യ എടിഎം സ്ഥാപിക്കുന്നതെന്ന് ഭക്ഷ്യ-പൊതുവിതരണ സഹമന്ത്രി സാധ്വിനി രഞ്ജന്‍ ജ്യോതി രാജ്യസഭയില്‍ എം.പി. ശ്രേയസ് കുമാറിനെ അറിയിച്ചു. പദ്ധതി വിജയമായാല്‍ രാജ്യമെങ്ങും വ്യാപിപ്പിക്കും.

കൃത്യമായ അളവില്‍ റേഷന്‍ ലഭിക്കാനും വിതരണം സുതാര്യമാക്കാനും ധാന്യ എടിഎം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍ ‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.