കോവിഡ് വാക്സിനേഷനെ എതിര്‍ത്ത പാസ്റ്റര്‍ക്ക് പോസിറ്റീവ്; തെറ്റുപറ്റിയെന്ന് കുറ്റ സമ്മതം

കോവിഡ് വാക്സിനേഷനെ എതിര്‍ത്ത പാസ്റ്റര്‍ക്ക് പോസിറ്റീവ്; തെറ്റുപറ്റിയെന്ന് കുറ്റ സമ്മതം

Breaking News USA

കോവിഡ് വാക്സിനേഷനെ എതിര്‍ത്ത പാസ്റ്റര്‍ക്ക് പോസിറ്റീവ്; തെറ്റുപറ്റിയെന്ന് കുറ്റ സമ്മതം
ടെക്സാസ്: ലോകത്ത് കോവിഡ് വാക്സിനേഷന്‍ എടുക്കാനായി ആളുകള്‍ നെട്ടോട്ടം ഓടുമ്പോള്‍ വാക്സിനെതിരെ നിലപാടെടുത്ത അമേരിക്കന്‍ പാസ്റ്റര്‍ക്ക് കോവിഡ് പോസിറ്റീവ്.

അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുന്നതിനിടെ തനിക്കു തെറ്റു പറ്റിയെന്നും വാക്സിനേഷനെ എതിര്‍ത്തതു ശരിയായില്ലെന്നും കുറ്റ സമ്മതം നടത്തി.

ടെക്സാസിലെ കോര്‍ഡികാനയിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ സഹശുശ്രൂഷകനായ പാസ്റ്റര്‍ ഡാനി റീവഡാണ് മരണത്തിന്റെ താഴ്വരയില്‍ എത്തിയതിനെത്തുടര്‍ന്ന് കുറ്റ സമ്മതം നടത്തിയത്. കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഡാനി ബെയ്ലര്‍ മെഡിക്കല്‍ സെന്ററില്‍ അഡ്മിറ്റു ചെയ്യപ്പെടുകയുണ്ടായി.

ഓക്സിജന്‍ നില വളരെ താഴ്ന്ന നിലയിലും ശ്വാസകോശത്തെ വരെ വൈറസ് ബാധിച്ചതായും കണ്ടു. അതുകൊണ്ട് ഐസിയുവില്‍ കിടക്കണണെന്ന് ഡോക്ടര്‍ പറഞ്ഞു. ഈ സമയം തനിക്കു പറ്റിയ അമളി ഡാനി മനസ്സിലാക്കി. കോവിഡ് നിസ്സാരമല്ലെന്നും വാക്സിനേഷനെ എതിര്‍ത്തതു തെറ്റായെന്നും കുറ്റ സമ്മയം നടത്തി.

തനിക്ക് ഇതോടെ ജീവിതത്തില്‍ ഒരു പാഠം പഠിക്കേണ്ടിവന്നുവെന്നും അമിത ആത്മവിശ്വാസം വിനയായെന്നും പാസ്റ്റര്‍ പ്രതികരിച്ചു. താന്‍ രോഗവിമുക്തിയിലേക്കു മടങ്ങിവരാന്‍ സഭാ വിശ്വാസികളോടും മറ്റും പ്രാര്‍ത്ഥന ആവശ്യപ്പെട്ടിരിക്കുകയാണ്. വാക്സിനേഷന്റെ ഗൌരവം ഇതോടെ മനസ്സിലാക്കിയെന്നും പാസ്റ്റര്‍ ആശുപത്രി കിടക്കയില്‍ പറഞ്ഞു.

*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ്‌ വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ്‌ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.