ജോര്‍ജിയായില്‍ 18 ലക്ഷം വര്‍ഷം പഴക്കമുള്ള മനുഷ്യ പല്ല് കണ്ടെത്തി

ജോര്‍ജിയായില്‍ 18 ലക്ഷം വര്‍ഷം പഴക്കമുള്ള മനുഷ്യ പല്ല് കണ്ടെത്തി

Breaking News Europe

ജോര്‍ജിയായില്‍ 18 ലക്ഷം വര്‍ഷം പഴക്കമുള്ള മനുഷ്യ പല്ല് കണ്ടെത്തി
ടിബിലിസി: ജോര്‍ജ്ജിയായില്‍ 18 ലക്ഷം വര്‍ഷം പഴക്കമുള്ള മനുഷ്യ പല്ല് കണ്ടെത്തി.

ജോര്‍ജ്ജിയായില്‍ തലസ്ഥാനമായ ടിബിലിസിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഒറോസ്മണി ഗ്രാമത്തില്‍ ഗവേഷണത്തിന്റെ ഭാഗമായി നടത്തിയ ഖനനത്തിലാണ് സുപ്രധാന കണ്ടെത്തല്‍ ‍.

ആഫ്രിക്കയുടെ പുറത്ത് ആദിമ മനുഷ്യരുണ്ടായിരുന്നുവെന്നതിന്റെ ഏറ്റവും പുതിയ തെളിവാണിതെന്ന് ഗവേഷകര്‍ പറയുന്നു.

90 കളിലും 2000ത്തിന്റെ തുടക്കത്തിലും ഇവിടെ നിന്ന് 18 ലക്ഷം വര്‍ഷം പഴക്കമുള്ള മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ജോര്‍ജ്ജിയന്‍ നാഷണല്‍ മ്യൂസിയത്തിലെ പുരാവസ്തു ഗവേഷകനായ ജിയോര്‍ജി കൊപലായാനിയുടെ നേതൃത്വത്തിലുള്ള സംഘം 2019-ലാണ് ജോര്‍ജ്ജിയായില്‍ ഖനനം തുടങ്ങിയത്.

എന്നാല്‍ 2020-ല്‍ കോവിഡ് പിടിമുറുക്കിയതോടെ ഖനനം താല്‍ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഖനനം പുനരാരംഭിച്ചു.

അപ്പോഴാണ് ചരിത്രാതീത കാലത്തെ ഉപകരണങ്ങളും മനുഷ്യപല്ലും വംശംനാശം സംഭവിച്ച ജീവികളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.