രാജ്യത്ത് മതപരിവര്‍ത്തന നിരോധന നിയമം വേണമെന്ന് രാജ്നാഥ്സിംഗ്
വര്‍ക്കല: രാജ്യത്ത് മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥിസിംഗ്.
പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യം ഗൌരവമായി എടുക്കണം. വേണമെങ്കില്‍ തുറന്ന ചര്‍ച്ചയാകാം. ഓരോ മതസ്ഥരും അതാത് മതങ്ങള്‍ അനുശാസിക്കുന്ന ദാര്‍ശനിക ചിന്തകള്‍ക്ക് അനുസരിച്ച് ജീവിക്കുന്നതാണ് നല്ലത്.
ശിവഗിരിയില്‍ തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചപ്പോഴായിരുന്നു ആഭ്യന്തര മന്ത്രിയുടെ മനസ്സിലിരിപ്പ് വെളിപ്പെടുത്തിയത്.

