തീവ്രവാദി ആക്രമണത്തില്‍നിന്നും ക്രൈസ്തവരെ രക്ഷിക്കാനായി 200 മുസ്ളീം യുവാക്കള്‍

Breaking News Global Top News

തീവ്രവാദി ആക്രമണത്തില്‍നിന്നും ക്രൈസ്തവരെ രക്ഷിക്കാനായി 200 മുസ്ളീം യുവാക്കള്‍
കഡുന: ആഗോളതലത്തില്‍പ്പോലും ഇസ്ളാമിക തീവ്രവാദികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീകര ആക്രമണങ്ങളില്‍ മനംനൊന്ത് കഴിയുന്നവരാണ് മുസ്ളീങ്ങളടക്കമുള്ള ബഹുഭൂരിപക്ഷം മാനവ ജനത.

 

തീവ്രവാദികള്‍ എതിര്‍ വിശ്വാസികളെ കൊന്നൊടുക്കുന്ന നൈജീരിയായില്‍ ക്രൈസ്തവരെ സംരക്ഷിക്കാനായി 200 മുസ്ളീം യുവാക്കളാണ് രംഗത്തു വന്നത്. കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ കഡുന സിറ്റിയിലെ ക്രൈസ്റ്റ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലാണ് മുസ്ളീം സഹോദരങ്ങളുടെ സ്നേഹ സ്പര്‍ശം വിശ്വാസികള്‍ അനുഭവിച്ചറിഞ്ഞത്.

 

തീവ്രവാദി ഗ്രൂപ്പായ ബോക്കോ ഹറാം ഈ സഭയ്ക്ക് ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തിലാണ് പ്രദേശത്തെ 200 ഓളം മുസ്ളീം യുവാക്കള്‍ സംരക്ഷണം നല്‍കിയതെന്ന് സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ യോഹന്ന ബുരു പറഞ്ഞു. മുമ്പ് ഇവിടെ നിരവധി ചാവേര്‍ ആക്രമണങ്ങള്‍ നടന്ന സ്ഥലമാണ്.

 

മുസ്ളീം സഹോദരങ്ങളുടെ സന്മനസ്സിന് അവര്‍ക്ക് നന്ദിയും ഒപ്പം അവരെ അഭിനന്ദിക്കുകയും ചെയ്യുന്നുവെന്ന് പാസ്റ്റര്‍ യോഹന്ന പറഞ്ഞു.

2 thoughts on “തീവ്രവാദി ആക്രമണത്തില്‍നിന്നും ക്രൈസ്തവരെ രക്ഷിക്കാനായി 200 മുസ്ളീം യുവാക്കള്‍

  1. Simply desire to say your article is as astounding. The clearness in your post is just excellent and i can assume you are an expert on this subject. Well with your permission allow me to grab your RSS feed to keep updated with forthcoming post. Thanks a million and please continue the gratifying work.|

Leave a Reply

Your email address will not be published.