സുന്ദരിയാകാന്‍ പൊടിക്കൈ നോക്കി; മുഖത്തെ മഞ്ഞനിറം മാറാതെ യുവതി

സുന്ദരിയാകാന്‍ പൊടിക്കൈ നോക്കി; മുഖത്തെ മഞ്ഞനിറം മാറാതെ യുവതി

Breaking News Health Top News

സുന്ദരിയാകാന്‍ പൊടിക്കൈ നോക്കി; മുഖത്തെ മഞ്ഞനിറം മാറാതെ യുവതി
ദൈവം തന്ന സൌന്ദര്യം പോരാ എന്നു കണ്ട് എന്തു പൊടിക്കൈ കണ്ടാലും ഒന്നു പരീക്ഷിക്കാന്‍ മുന്നിട്ടിരങ്ങുന്നവരാണ് പലരും.

ഓണ്‍ലൈനിലൂടെ മുഖസൌന്ദര്യം വര്‍ദ്ധിക്കാനുള്ള കുറിപ്പുകള്‍ ധാരാളമുള്ള ഇക്കാലത്ത് ആരും അടങ്ങിയിരിക്കാന്‍ തയ്യാറുമല്ല. ഒരു യുവതിക്കു പറ്റിയ അമളിയാണ് വൈറലായത്.
ലോറന്‍ ജെന്നിയെന്ന ടിക്ടോക്ക് താരം മഞ്ഞളും ചേരുവകളും ചേര്‍ത്ത് ഒരു മാസ്ക്ക് തയ്യാറാക്കി മുഖത്തു തേച്ചു.

പക്ഷെ കഴുകിയിട്ടും, കഴുകിയിട്ടും മുഖത്തുനിന്നും മഞ്ഞനിറം പോകുന്നില്ല. ലോറനും ഓണ്‍ലൈനില്‍ കണ്ടാണ് ഈ ഫേസ് മാസ്ക്കിന്റെ കുറിപ്പ് എടുത്തത്. മുഖക്കുരുവിനെ അകറ്റാനും മുഖത്തെ പാടുകള്‍ മായ്ക്കാനും ഈ ഫെയ്സ് മാസ്ക്ക് സഹായകരമാകുമെന്നു കണ്ടതോടെ ഒന്നു പരീക്ഷിച്ചു നോക്കിയതാണ് ജെന്നിയും.

ഇങ്ങനെ അടുക്കളയില്‍നിന്നും അതിനുള്ള കൂട്ടുകളും ഒരുക്കിയെടുത്തു ഉഗ്രന്‍ ഒരു ഫേസ് മാസ്ക്ക് ഉണ്ടാക്കുകയായിരുന്നു.
മാസ്ക്ക് ഇട്ടുകഴിഞ്ഞു നോക്കുമ്പോള്‍ ജന്നിയുടെ കൈ മുഴുവനും മഞ്ഞനിറം. ഇതു കണ്ടതോടെ ഉടന്‍ മുഖത്തെ മാസ്ക്കും കഴുകി കളയാന്‍ ശ്രമിച്ചു.

ആവര്‍ത്താവര്‍ത്തിച്ച് ഉരച്ചു കഴുകിയിട്ടും മുഖം മഞ്ഞനിറത്തില്‍ത്തന്നെ. ഇപ്പോള്‍ ചന്ദ്രന്റെ ഇമേജ് പോലെയാണ് തന്റെ മുഖമെന്നാണ് ജെന്നി പറയുന്നത്. അങ്ങനെ വെളുക്കാന്‍ തേച്ചത് പാണ്ടായതുപോലെ മുഖം മഞ്ഞയായി.