ഹോങ്കോങ് കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ 500 യു.കെ. ചര്‍ച്ചുകള്‍

ഹോങ്കോങ് കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ 500 യു.കെ. ചര്‍ച്ചുകള്‍

Breaking News Europe Global

ഹോങ്കോങ് കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ 500 യു.കെ. ചര്‍ച്ചുകള്‍
ലണ്ടന്‍ ‍: ചൈനീസ് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയത്തില്‍നിന്നും രക്ഷപെട്ട് ബ്രിട്ടനിലേക്ക് അഭയം തേടിയ ഹോങ്കോങ് പൌരന്മാരെ സ്വീകരിക്കാന്‍ 500 ചര്‍ച്ചുകള്‍ സന്നദ്ധമായി.

ഹോങ്കോങ് -കാരെ കുടിയേറ്റക്കാരായി അംഗീകരിച്ച് അവര്‍ക്ക് രാജ്യത്ത് സൌകര്യങ്ങളൊരുക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കുടിയേറ്റ നിയമം പരിഷ്ക്കരിച്ച് അനുവാദം നല്‍കിയിരുന്നു.

ഈ തീരുമാനത്തെ അനുകൂലിച്ചാണ് യു.കെ.യിലെ 500 ഓലം സഭകള്‍ ഹോങ്കോങ്-കാരെ സ്വീകരിക്കാന്‍ ക്രമീകരണമൊരുക്കിയത്.

ഹോങ്കോങ് ഒരു ബ്രിട്ടീഷ് കോളനിയായിരുന്നു. 1997-ല്‍ ചൈന നിയന്ത്രണം ഏറ്റെടുത്തതോടെ ബ്രിട്ടന്റെ അധികാരം ഇല്ലാതെയായി.

എങ്കിലും പഴയ പ്രജകളെ മറക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് മനസ്സായില്ല. അവര്‍ രണ്ടു കൈയ്യും നീട്ടി അവരെ സ്വീകരിക്കാന്‍ തയ്യാറായി. ഹോങ്കോങില്‍ ജനാധിപത്യം സ്ഥാപിക്കുവാന്‍ വേണ്ടി വന്‍ പ്രക്ഷോഭണമാണ് നടന്നു വരുന്നത്. അതോടെ ചൈനയും പിടിമുറുക്കി.

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ തുടങ്ങി. പുതിയ നിയമങ്ങള്‍ കൊണ്ടുവന്നത് മതപരമായും ജനങ്ങള്‍ക്ക് ദോഷമുണ്ടാക്കുന്നതാണ്.

യു.കെ.യിലെ ജനങ്ങള്‍ ‘ഹോങ്കോങ് റെഡി’ എന്ന പേരില്‍ പുതിയ ക്യാമ്പെയ്ന്‍ നടത്തിയാണ് അവരെ വരവേല്‍ക്കുന്നത്. 13000 പേര്‍ ഈ വര്‍ഷം യു.കെയിലെത്തിയെന്നാണ് കരുതുന്നത്.