ജാതിക്കായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

ജാതിക്കായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

Health

ജാതിക്കായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം
അടുക്കളിയിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ കൂട്ടത്തില്‍ ജാതിക്കായ്ക്കും ഒരു സ്ഥാനമുണ്ട്.

ഭക്ഷണത്തിനു സ്വാദ് കൂട്ടാനാണല്ലോ വളരെ ചെറിയ അളവില്‍ ജാതിക്കാ ചേര്‍ക്കുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ അതിന്റേതായ നിരവധി ഗുണങ്ങളുമുണ്ട്.

പ്രമേഹം നിയന്ത്രിക്കുന്നു: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതുമൂലം പ്രമേഹ രോഗം നിയന്ത്രിക്കപ്പെടുന്നു.

കൂടാതെ പാന്‍ക്രിയാസിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും ജാതിക്കാ സഹായകരമാണ്.
ശരീരഭാരം കുറയ്ക്കുന്നു: ജീതിക്കാ പോഷകങ്ങളെ ആഗീരണം ചെയ്തും ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്തും ആരോഗ്യമുള്ള ദഹന വ്യവസ്ഥ ഉണ്ടാക്കി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

മലബന്ധം, ഗ്യാസ്ട്രബിള്‍ ‍, വയറിനകത്തെ അസ്വസ്ഥത എന്നിവയ്ക്കും പരിഹാരം. ദഹന വ്യവസ്ഥയ്ക്കു സഹായകരവുമാണ്.

തലച്ചോറിന്റെ ആരോഗ്യത്തിന്: തലച്ചോറിനെ ശാന്തമാക്കുന്നു. സ്ട്രെസ് അകറ്റാനും ജാതിക്കായ്ക്കു കഴിവുണ്ട്. കൂടാതെ മാനസിക നില ഉയര്‍ത്തുകയും തലച്ചോറിനെ റിലാക്സ് ചെയ്യാനും സഹായിക്കുന്നു.

ജാതിക്കാ ഉറക്ക പ്രശ്നങ്ങള്‍ പരിഹരിക്കുകയും ബൌദ്ധികമായ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
വേദന സംഹാരി: ശരീര വേദനയ്ക്കുള്ള ഒരു പ്രധാന കാരണം ഇന്‍ഫ്ളമേഷനാണ്. ജാതിക്കായ്ക്കു ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്.

ഇത് വീക്കം, വ്രണം, പേശീവേദന തുടങ്ങിയവയ്ക്കു പരിഹാരം വരുത്തുന്നു.
ചര്‍മ്മ സംരക്ഷണം: ജാതിക്കാ ചര്‍മ്മത്തിനു തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.