അറബിക്കടലില്‍ വെള്ളം തിളച്ചു മറിയുന്നു; അധികൃതര്‍ അന്വേഷണം തുടങ്ങി
അഹമ്മദാബാദ്: അറബിക്കടലില്‍ ഗുജറാത്ത് തീരത്തിനു സമീപം ദുരൂഹതയുണര്‍ത്തി വെള്ളം തിളച്ചു മറിയുന്നു. മത്സ്യത്തൊഴിലാളികളാണ് വീഡിയോ പകര്‍ത്തി സംഭവം ആദ്യം പുറത്തുകൊണ്ടുവന്നത്.
കടലിലെ വലിയൊരു ഭാഗത്ത് വെള്ളം തുടര്‍ച്ചയായി തിളച്ചു മറിയുകയും കുമിളകള്‍ രൂപപ്പെടുകയും ചെയ്യുന്നുവെന്ന് പറയുന്നു. ഇതിനു പിന്നിലെ കാരണം കണ്ടുപിടിക്കാന്‍ അന്വേഷണം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.
കപ്പലുകള്‍ക്കും മത്സ്യബന്ധന ബോട്ടുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി പാല്‍ഗാഡ് ജില്ലാ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.
കടല്‍ത്തീരത്തെ വാതക ചോര്‍ച്ച, കടലിനടിയിലെ ഭൂമിശാസ്ത്രപരമായ പ്രവര്‍ത്തനങ്ങള്‍, കടലിനടിയിലെ പൈപ്പ് ലൈനുകളുടെ ചോര്‍ച്ച എന്നീ സാദ്ധ്യതകളിലേക്കാണ് അന്വേഷണം എത്തുന്നത്.
വളരെ അസാധാരണവും അപകടസാദ്ധ്യതകളുമുള്ള പ്രതിഭാസത്തിനെതിരെ അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ നല്‍കിയിട്ടുണ്ട്.

