വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടത് 115 ഇറാന്‍ ക്രൈസ്തവര്‍

വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടത് 115 ഇറാന്‍ ക്രൈസ്തവര്‍

Breaking News Middle East

വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടത് 115 ഇറാന്‍ ക്രൈസ്തവര്‍
ടെഹ്റാന്‍ ‍: ഇറാനില്‍ കഴിഞ്ഞ വര്‍ഷം ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട ക്രൈസ്തവര്‍ 115.

അവര്‍ക്കുവേണ്ടി ജാമ്യം എടുക്കാനായി ചിലവഴിക്കേണ്ടിവന്ന തുക 1 മില്യണ്‍ റിയാലിനു അടുത്ത്. ഓപ്പണ്‍ ഡോര്‍സ് എന്ന സംഘടന പുറത്തുവിട്ട കണക്കാണിത്.

സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമുള്ള ഇറാനില്‍ രഹസ്യമായാണ് വിശ്വാസികള്‍ കര്‍ത്താവിനെ ആരാധിക്കുന്നത്. പലരും ആരാധനാ സ്ഥലത്തേക്ക് പോയ വഴിയിലും പ്രാര്‍ത്ഥനാ കൂടിവരവിലും മറ്റുമാണ് അറസ്റ്റു ചെയ്യപ്പെട്ടത്.

ഇവര്‍ക്ക് ജാമ്യം ലഭിക്കാനായി കനത്ത തുകയാണ് അധികാരികള്‍ പിഴ ഇടുന്നത്. സാധാരണക്കാരായ ഇവരില്‍നിന്നും ദീര്‍ഘനാളുകള്‍ ജോലിചെയ്തുണ്ടാക്കിയാല്‍ പോലും ജാമ്യത്തുകയുള്ള പണം ലഭിക്കാതെ വരുന്നു.

പലരും ജയിലിയില്‍ ആയ വിവരം വൈകിയാണ് ബന്ധുക്കള്‍ക്കുപോലും അറിയുവാന്‍ കഴിയുന്നത്. പണം കണ്ടെത്തി കൊടുക്കുമ്പോഴേക്കും ആഴ്ചകളും മാസങ്ങളുമെടുക്കും.

അപ്പോഴേക്കും അവര്‍ ജയിലുകളില്‍ ക്രൂരമായ പീഢനങ്ങളെ നേരിട്ടുകൊണ്ടിരിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.