ആദിവാസി ആചാരത്തിനു പണം നല്‍കിയില്ല; പാസ്റ്ററെ കെട്ടിയിട്ടു മര്‍ദ്ദിച്ചു
റാഞ്ചി: കിഴക്കന്‍ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ ആദിവാസികളുടെ പാരമ്പര്യ ആചാരത്തിനു പണം നല്‍കാത്തതിനു
പാസ്റ്ററെ കെട്ടിടത്തിനുള്ളില്‍ പൂട്ടിയിട്ടശേഷം കെട്ടിയിട്ട് മര്‍ദ്ദിച്ചു.
ജനുവരി 24-ന് ലേറ്റിഹര്‍ ജില്ലയിലെ ജങ്കൂള്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇവിടത്തെ ആദിവാസി നേതാക്കള്‍ പാസ്റ്റര്‍ക്കും മറ്റു ക്രൈസ്തവ വിശ്വാസികള്‍ക്കും
ആദിവാസി ദേവതകളുടെ ആരാധനയോടനുബന്ധിച്ചുള്ള ധനസഹായം നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
ഇവരുടെ ആവശ്യം നിരാകരിച്ച പാസ്റ്റര്‍ ലഷ്മണ്‍ ഒറൗണിനെ ഒരു സംഘം ഗ്രാമവാസികള്‍ പിടിച്ച് ഒരു മുറിക്കുള്ളില്‍ പൂട്ടിയിട്ട് ബന്ധിച്ചശേഷം മര്‍ദ്ദിക്കുകയായിരുന്നു.
ഒരു മണിക്കൂറോളം ആക്രമണം തുടര്‍ന്നു. ഈ സമയം പാസ്റ്റര്‍ കരയുകയോ ബഹളം ഉണ്ടാക്കുകയോ ചെയ്യാതെ കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുകയും ദൈവത്തെ സ്തുതിക്കുകയുമായിരുന്നു.
അവര്‍ എന്നെ ക്രൂരമായി മര്‍ദ്ദിച്ചപ്പോള്‍ ഞാന്‍ കര്‍ത്താവ് ക്രൂശില്‍ എനിക്കുവേണ്ടി ത്യാഗം ചെയ്തത് ഓര്‍ക്കുകയായിരുന്നു പാസ്റ്റര്‍ പിന്നീട് ഒരു ക്രൈസ്തവ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
അവര്‍ കൈകള്‍ പിന്നോട്ടു ബന്ധിച്ചശേഷം തൊഴിച്ചു. തറയിലിട്ട് ചവിട്ടുകയും ചെയ്തു. തലയ്ക്കും മുഖത്തും മര്‍ദ്ദനമേറ്റു.
ഈ സമയം ബൈബിളില്‍ മത്തായിയുടെ സുവിശേഷം 5:11,12 വാക്യങ്ങള്‍ കര്‍ത്താവ് എന്നെ ഓര്‍പ്പിക്കുകയുണ്ടായി.
ഈ സമയം എണ്‍പതോളം ആളുകളുണ്ടായിരുന്നു. പിന്നീട് പാസ്റ്ററെ മോചിപ്പിക്കുകയായിരുന്നു.


Comments are closed.