യിസ്രായേലിന്റെ എഐ ബഹിരാകാശ പോര്‍ക്കളം; ബൈബിള്‍ പുരോഹിത ന്യായവിധിപ്പതക്കം തുടക്കമായി
യെരുശലേം: യിസ്രായേല്‍ ഭാവിയിലെ യുദ്ധക്കളം പുനര്‍നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു പുതിയ പഞ്ചവല്‍സര തന്ത്രപരമായ പദ്ധതിക്ക് തുടക്കമായി.
യിസ്രായേലിന്റെ സൈന്യം അഭിലാഷപരമായ ആധുനികവല്‍ക്കരണ ശ്രമങ്ങളുമായി മുന്നോട്ടു പോകുന്നതായി ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീര്‍ പ്രഖ്യാപിച്ചു. ഐഡിഎഫ് വ്യക്തമാക്കുന്നത്:
ബൈബിളില്‍ പഴയ നിയമ പുരോഹിതന്മാര്‍ ദൈവാലയത്തില്‍ ഹോഷെന്‍ എന്നറിയപ്പെടുന്ന മള്‍ട്ടി ഇയര്‍ പ്രോഗ്രാം 2026 മുതല്‍ 2030 വരെ സൈന്യത്തെ നയിക്കും. പ്ളാനിംഗ് ഡയറക്ടറേറ്റ് മേധാവി ഹിദായ് സില്‍സര്‍മാന്‍ ആണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഇതിനായി ഒരു ഡസന്‍ ടീമുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
ഏപ്രില്‍ 1 മുതല്‍ ആരംഭിക്കും. കര, കടല്‍, വ്യോമ സേനകളിലെ സ്വയംഭരണ സംവിധാനങ്ങളും എഐ റോബോട്ടിക്സും സംയോജിപ്പിക്കുന്നതിനും ഹോഷെന്‍ പദ്ധതി വലിയ പ്രാധാന്യം നല്‍കുന്നു.
എഐ അധിഷ്ഠിത യുദ്ധത്തിനു പ്രാധാന്യം നല്‍കുന്നു. ഭൂഗര്‍ഭ തുരങ്കങ്ങള്‍ മുതല്‍ ബഹിരാകാശത്തു വരെ വ്യാപിച്ചു കിടക്കുന്ന ഡിജിറ്റല്‍ സംവിധാനം പ്രായോഗികമാകും. ഇതിനെ ഹോഷെന്‍ പദ്ധതി എന്നാണ് വിളിക്കുന്നത്. ഹേഷെന്‍ എന്നത് യഹൂദ മഹാപുരോഹിതന്മാര്‍ ധരിച്ചിരുന്ന ഒരു വിശുദ്ധ ന്യായവിധിപ്പതക്കം ആണ്.
ഹീബ്രുവില്‍ ഹോഷെന്‍ എന്നാണ് പേര്. (പുറ. 28:15-19) വിവരിക്കുന്നു. ഇത് നെഞ്ചില്‍ ധരിക്കുന്ന ഒരു പ്രത്യേക പുരോഹിത വസ്ത്രമാണ്. സ്വര്‍ണ്ണ, നീല, ചുവപ്പു നൂലുകള്‍കൊണ്ട് അലങ്കരിച്ച ഒരു ചതുരാകൃതിയിലുള്ള വസ്ത്രം, അതിന്റെ മദ്ധ്യ ഭാഗത്ത് നാല് നിര വിലയേറിയ കല്ലുകള്‍ പതിച്ച ഒരു തകിടുണ്ടായിരുന്നു. ഓരോ കല്ലും ഓരോ ഗോത്രങ്ങളെയും പ്രതിനിധീകരിക്കുന്നു.
ഓരോ കല്ലും വ്യത്യസ്തമാണ്. ഇത് ധരിക്കുന്നത് ആളുകളെ ഏക ദൈവത്തോടുള്ള വിശ്വാസത്തിലും സ്നേഹത്തിലും ഒന്നിപ്പിക്കാനാണ്. നമ്മള്‍ ഏത് ഗോത്രത്തില്‍നിന്നു വന്നാലും ദൈവമുമ്പാകെ നാം എല്ലാവരും ഒന്നാണെന്ന് കാണിക്കുന്നു.

