കോവിഡ് പിടിമുറുക്കുന്നു; മ്യാന്‍മറില്‍ മരിച്ചത് 200 ശുശ്രൂഷകന്മാര്‍

കോവിഡ് പിടിമുറുക്കുന്നു; മ്യാന്‍മറില്‍ മരിച്ചത് 200 ശുശ്രൂഷകന്മാര്‍

Breaking News Europe Top News

കോവിഡ് പിടിമുറുക്കുന്നു; മ്യാന്‍മറില്‍ മരിച്ചത് 200 ശുശ്രൂഷകന്മാര്‍
റാങ്കൂണ്‍ ‍: പട്ടാള ഭരണത്തില്‍ വീര്‍പ്പുമുട്ടിയ മ്യാന്‍മറില്‍ കോവിഡ് 19 വൈറസും പിടി മുറുക്കുന്നു.

രാജ്യത്ത് ഇതുവരെ 200-ലധികം ക്രിസ്തീയ സഭാ ശുശ്രൂഷകന്മാര്‍ കോവിഡ് വൈറസ് മൂലം മരണപ്പെട്ടതായി നാട്ടുകാരനായ ഒരു മിഷണറി പറഞ്ഞു. തന്റെ മാതൃഗ്രാമത്തില്‍ മാത്രം 90 കുടുംബങ്ങള്‍ ആഭ്യന്തര യുദ്ധത്തെ ഭയന്ന് കാടുകളില്‍ അഭയം തേടിയതായും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഈ മിഷണറി പറഞ്ഞു.

കോവിഡിന്റെ മൂന്നാം തരംഗത്തില്‍ ചിന്‍ റീജണില്‍ മാത്രം 60 പാസ്റ്റര്‍മാര്‍ കോവിഡ് ബാധിച്ച് മരിച്ചു. ജൂണ്‍ മാസത്തിലും ജൂലൈ ആദ്യ വാരത്തിലുമായിരുന്നു കൂടുതല്‍ മരണങ്ങള്‍ ‍. മ്യാന്‍മര്‍ പട്ടാളം രാജ്യത്തെ തങ്ങളുടെ എതിരാളികളെ ഉന്മൂലന നാശം വരുത്താനായി കൊറോണ വൈറസിനെ ആയുധമാക്കുന്നതായി ഒരു പ്രമുഖ ക്രിസ്ത്യന്‍ നേതാവ് പറഞ്ഞു.

കൊറോണ വൈറസിനെ പ്രതിരോധിക്കാനോ ജനങ്ങളുടെ സംരക്ഷണത്തിനോ ഭരണകൂടം ഒന്നും ചെയ്യുന്നില്ലെന്നും ആരോപണം ഉണ്ട്.

*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ്‌ വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ്‌ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.