ബംഗ്ളാദേശി ക്രൈസ്തവരുടെ വിശ്വാസം ത്യജിക്കില്ല
ധാക്ക: ക്രൈസ്തവ വിശ്വാസം മുറുകെ പിടിച്ചതിന് ബംഗ്ളാദേശില്‍ ക്രൈസ്തവര്‍ക്ക് നാടും വീടും ഉപേക്ഷിക്കാന്‍ ഭീഷണി.
ബംഗ്ളാദേശിലെ ചിറ്റഗോങ് ഹില്‍ പ്രവിശ്യയിലെ രംഗമതി ഏരിയായിലെ ഒരു ക്രിസ്ത്യന്‍ ഗ്രാമത്തിലെ വിശ്വാസികളാണ് യേശുക്രിസ്തുവിങ്കലുള്ള വിശ്വാസത്തിന്റെ പേരില്‍ നാടുപേക്ഷിക്കേണ്ടിവരുമെന്ന ആശങ്കയില്‍ കഴിയുന്നത്.
ഇവിടത്തെ വിശ്വാസികള്‍ 16 വര്‍ഷം മുമ്പ് ബുദ്ധമതത്തില്‍ നിന്നും രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനികളായവരാണ്. എന്നാല്‍ അടുത്ത കാലത്ത് ചില ബുദ്ധമത മൌലികവാദികള്‍ ക്രൈസ്തവരെ തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിക്കുകയും ബുദ്ധമതത്തിലേക്കു തിരികെ കൊണ്ടുവാരുവാനും ശ്രമിച്ചു വരികയായിരുന്നു.
വിശ്വാസികള്‍ കര്‍ത്താവിനെ ആരാധിക്കുന്ന ആരാധനാ സ്ഥലവും അക്രമികള്‍ ഇടിച്ചു നിരത്തി. 50-ഓളം വിശ്വാസികള്‍ ബുദ്ധമതത്തിലേക്കു തിരികെ വരുവാന്‍ തീവ്രവാദി സംഘടന ജൂലൈ 12-ന് ഉത്തരവിറക്കുകയും ചെയ്തു.
എന്നാല്‍ എന്തുവന്നാലും ധീരമായി കര്‍ത്താവിനുവേണ്ടി നില്‍ക്കാനും വേണ്ടിവന്നാല്‍ മരിക്കാനും തയ്യാറാണെന്ന് പാസ്റ്റര്‍ തുബേല് ചക്മ പോറാന് പറഞ്ഞു.
*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ് വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ് അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്സ്ആപ്പ് 00919895464665 ***

