മനുഷ്യന്‍ ഇനി 150 വയസ്സുവരെ ജീവിച്ചിരിക്കാമെന്ന് ഗവേഷകര്‍

മനുഷ്യന്‍ ഇനി 150 വയസ്സുവരെ ജീവിച്ചിരിക്കാമെന്ന് ഗവേഷകര്‍

Breaking News Health

മനുഷ്യന്‍ ഇനി 150 വയസ്സുവരെ ജീവിച്ചിരിക്കാമെന്ന് ഗവേഷകര്‍
അപകടങ്ങളും രോഗങ്ങളും മൂലമുള്ള മരണങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ സാധാരണ ഒരു മനുഷ്യന്റെ ജീവശാസ്ത്രപരമായ ആയുര്‍ദൈര്‍ഘ്യം 150 വര്‍ഷം വരെയാണെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

നിലവില്‍ ആഗോള ആയുര്‍ദൈര്‍ഘ്യം പുരുഷന്മാര്‍ക്ക് 70 വര്‍ഷവും സ്ത്രീകള്‍ക്ക് 75 വര്‍ഷവുമാണ്. 100-ല്‍ കൂടുതല്‍ പ്രായമുള്ളവരുടെ എണ്ണം 1990-ല്‍ വെറും 95,000 ആയിരുന്നത് 2050 ആകുമ്പോഴേക്കും ഏകദേശം 3.7 ദശലക്ഷമായി ഉയരുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

പ്രതിരോധ കുത്തിവെയ്പ്പുകളിലൂടെയും ആരോഗ്യ രംഗത്തെ നൂതന കണ്ടുപിടിത്തങ്ങളിലൂടെയുമാണ് ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചതെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ വര്‍ദ്ധിച്ച ആയുര്‍ദൈര്‍ഘ്യം റിട്ടയര്‍മെന്റിലും അതിനോടനുബന്ധിച്ച സാമ്പത്തിക ആനുകൂല്യങ്ങളിലും ഗുരുതരമായ സ്വാധീനം ഉണ്ടാക്കുമെന്ന് ഗവേഷകര്‍ക്ക് അഭിപ്രായമില്ല.

അപ്രതീക്ഷിത രോഗങ്ങള്‍ ‍, അപകടങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന മരണങ്ങളെ ഒഴികെയുള്ള ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ചാണ് ഗവേഷകര്‍ പറയുന്നത്.

നിലവിലെ സാഹചര്യത്തില്‍ കോവിഡ് വ്യാപനം ഇതിനൊരു പ്രതിസന്ധിയായി ചൂണ്ടിക്കാണിക്കുന്നു. മദ്യപാനം, പുകവലി, മയക്കുമരുന്ന് ഉപയോഗം അനാരോഗ്യകരമായ ജീവിതശൈലി എന്നിവയും ദീര്‍ഘായുസ്സിന് വിലങ്ങുതടിയാകുമെന്നും പഠനത്തില്‍ പറയുന്നു.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കന്‍ ജനതയുടെ ആയുര്‍ദൈര്‍ഘ്യം കുറയാന്‍ കാരണം അമിതമായ മയക്കുമരുന്നിന്റെ ഉപയോഗമാണെന്നും ഇതിനു തെളിവായി ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഗവേഷകരുടെ അഭിപ്രായത്തില്‍ ജീവിതത്തിന്റെ ഗുണനിലവാരമാണ് ആയുര്‍ദൈര്‍ഘ്യത്തെ നിര്‍ണ്ണയിക്കുന്നത്. അതായത് ശാരീരിക മാനസിക ആരോഗ്യത്തിന് ആഘാതമേല്‍പ്പിക്കുന്ന ദുശ്ശീലങ്ങള്‍ ഒഴിവാക്കിയാല്‍ 150 വര്‍ഷങ്ങള്‍ പിന്നിട്ടു മനുഷ്യവര്‍ഗ്ഗം ജീവിച്ചിരിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് ഗവേഷകരുടെ വാദം.

വാര്‍ദ്ധക്യത്തിനു കാരണമാകുന്ന കോശജ്വലനം നടക്കാതെ വരുന്ന സാഹചര്യം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ഗവേഷകനായ ഓബ്രിഡി ഗ്രേവ്യു അഭിപ്രായപ്പെടുന്നത്.

*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ്‌ വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ്‌ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***