മതനിന്ദയുടെ പേരില്‍ ആക്രമണ ഭീഷണി; പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ പാലായനം ചെയ്യുന്നു

മതനിന്ദയുടെ പേരില്‍ ആക്രമണ ഭീഷണി; പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ പാലായനം ചെയ്യുന്നു

Asia Breaking News Top News

മതനിന്ദയുടെ പേരില്‍ ആക്രമണ ഭീഷണി; പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ പാലായനം ചെയ്യുന്നു

ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ പഞ്ചാബ് പ്രവിശ്യയില്‍ മതനിന്ദയുടെ പേരില്‍ ക്രൈസ്തവരെ ആക്രമിക്കുമെന്ന ഭീഷണിയെത്തുടര്‍ന്ന് വിശ്വാസികള്‍ കൂട്ടത്തോടെ നാടും വീടും ഉപേക്ഷിച്ച് പാലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്.

പഞ്ചാബിലെ സര്‍ഗോധ ജില്ലയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ മറിയം എന്ന പേരില്‍ അറിയപ്പെടുന്ന പ്രദേശത്തുനിന്നുമാണ് മുസ്ളീം ജനക്കൂട്ടത്തിന്റെ ആക്രമണത്തെത്തുടര്‍ന്ന് പാലായനം ചെയ്യുന്നത്.

പാക്കിസ്ഥാന്‍ വ്യോമസേനയില്‍നിന്നും വിരമിച്ച മുഹമ്മദ് അബ്ദുള്‍ ഗഫാറിന്റെ വീടിന്റെ അതിര്‍ത്തി ഭിത്തിയില്‍ മതനിന്ദാപരമായ ഉള്ളടക്കം അടങ്ങിയ ഒരു ചെറിയ ലഘുലേഖ ജൂലൈ 16-ന് കണ്ടെത്തിയതാണ് മുസ്ളീങ്ങള്‍ സംഘടിതരായി ക്രൈസ്തവര്‍ക്കെതിരെ തിരിയാന്‍ കാരണമായതെന്നു മറിയം ടൌണിലെ സെന്റര്‍ ഫോര്‍ ലീഗല്‍ എയ്ഡ് അസിസ്റ്റന്റ്സ് ആന്‍ഡ് സെറ്റില്‍മെന്റ് ഡയറക്ടര്‍ നസീര്‍ സയീദ് പറഞ്ഞു.

ലഘുലേഖ സംഭവത്തില്‍ മതനിന്ദാ കുറ്റം ചുമത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ജനക്കൂട്ടം ഇളകിയത്. സംഭവത്തിന്റെ പേരില്‍ ചില ക്രൈസ്തവരെ പോലീസ് അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

എന്നിരുന്നാലും ഇതുവരെയും ആര്‍ക്കുമെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരാണ് ലഘുലേഖയുടെ ഉത്തരവാദിയെന്നു വ്യക്തമല്ല എന്നിട്ടും ഇസ്ളാമിക ഭൂരിപക്ഷ രാഷ്ട്രമായ പാക്കിസ്ഥാനിലെ സംഭവസ്ഥലത്തും മറ്റു പ്രദേശങ്ങളിലും ക്രൈസ്തവര്‍ക്കെതിരായ ആക്രമണത്തിനു ഒരു കാരണമായി ഇത് കണ്ടെത്തുകയാണെന്നു ക്രിസ്ത്യന്‍ അവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

40,000 – 50,000 വരെ ജനസംഖ്യയുള്ള അയല്‍പ്രദേശങ്ങളില്‍ താമസിക്കുന്ന ക്രൈസ്തവര്‍ പോലും വലിയ ഭയത്തിലാണ് സയീദ് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.