ഹിമാചല്‍പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം പാസ്സാക്കി

ഹിമാചല്‍പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം പാസ്സാക്കി

Breaking News India

ഹിമാചല്‍പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം പാസ്സാക്കി
സിംല: ബി.ജെ.പി. ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം പാസ്സാക്കി.

ആഗസ്റ്റ് 31-ന് വെള്ളിയാഴ്ച നിയമസഭയില്‍ ശബ്ദ വോട്ടോടെയാണ് നിയമം പാസ്സാക്കിയത്. ഒരു വ്യക്തിയുടെ സ്വന്തം ഇഷ്ടപ്രകാരം ഏതെങ്കിലും ഒരു മതം സ്വീകരിക്കുന്നുവെങ്കില്‍ ഒരു മാസം മുമ്പുതന്നെ ജില്ലാ മജിസ്ട്രേറ്റിനെ രേഖാമൂലം അറിയിച്ചു അനുമതി നേടണം.

നിര്‍ബന്ധിച്ചു മതം മാറ്റുന്നവര്‍ക്ക് 7 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുന്ന ബില്ലാണ് പാസ്സാക്കിയത്. നിര്‍ബന്ധിച്ചോ, ആരുടെയെങ്കിലും സ്വാധീനത്താലോ മതംമാറ്റി വിവാഹം കഴിച്ചാലോ അവര്‍ ശിക്ഷാര്‍ഹരാണ്.

ഹിമാചല്‍ പ്രദേശ് ഫ്രീഡം ഓഫ് റിലിജിയന്‍ ആക്ട് പ്രകാരമാണ് നിയമം പ്രാബല്യത്തില്‍ വന്നത്. പുതിയ നിയമം അനുസരിച്ച് ദലിത്, സ്ത്രീകള്‍ ‍, കുട്ടികള്‍ എന്നിവരെ മതം മാറ്റിയാലും 2 മുതല്‍ 7 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മുഖ്യമന്ത്രി ജയ്റാം താക്കൂറാണ് ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കുന്നത്.

1 thought on “ഹിമാചല്‍പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം പാസ്സാക്കി

  1. Pingback: chloroquine cost

Comments are closed.