കാച്ചില്‍ ഹൃദ്രോഗം പ്രതിരോധിക്കുന്നു, കാഴ്ച ശക്തി കൂട്ടുന്നു

കാച്ചില്‍ ഹൃദ്രോഗം പ്രതിരോധിക്കുന്നു, കാഴ്ച ശക്തി കൂട്ടുന്നു

Cookery Health

കാച്ചില്‍ ഹൃദ്രോഗം പ്രതിരോധിക്കുന്നു, കാഴ്ച ശക്തി കൂട്ടുന്നു
പണ്ട് കാച്ചില്‍ നമ്മുടെ പറമ്പുകളിലെ ഒരു പ്രധാനപ്പെട്ട വിളവായിരുന്നു. പഴമക്കാരുടെ മുഖ്യ ആഹാരസാധനങ്ങളില്‍ പ്രധാനപ്പെട്ട കാച്ചില്‍ നമ്മുടെ ആരോഗ്യത്തിനു പ്രധാന പങ്കു വഹിക്കുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

കായ്കാദ്ധ്വാനത്തിനുള്ള ശക്തിയും രോഗ പ്രതിരോധ ശേഷിയും കാച്ചില്‍ കഴിക്കുന്നവര്‍ക്കു ലഭിക്കുന്നു. വിറ്റാമിനുകള്‍ ‍, പൊട്ടാസ്യം, കാല്‍സ്യം, ഇരുമ്പ്, മഗ്നീഷ്യം, കാര്‍ബോ ഹൈഡ്രേറ്റ്, നാരുകള്‍ എന്നിവയാണ് കാച്ചിലില്‍ അടങ്ങിയിട്ടുള്ള പ്രധാന ഘടകങ്ങള്‍ ‍. വിറ്റാമിന്‍ ബിയും ധാരാളം ഉള്ളതിനാല്‍ നാഡി സംബന്ധമായ പ്രശ്നങ്ങള്‍ക്കും ഉത്തമ ഔഷധമാണ്.

ശരീരത്തിനു ഉന്മേഷം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഏറെ സഹായമാണിത്. ഹൃദ്രോഗത്തെ പ്രതിരോധിക്കുന്നു. ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ കൊളസ്ട്രോളിനെയും പ്രതിരോധിക്കും.

അതുപോലെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ അപാര കഴിവുണ്ട്. ശ്വാസ തടസ്സവും കഫക്കെട്ടും ഇല്ലാതാക്കും. ആന്റി ഓക്സിഡന്റുകളുടെ കലവറയായതിനാല്‍ കാച്ചില്‍ രോഗങ്ങളെ പ്രതിരോധിക്കും. കാച്ചില്‍ മികച്ച ദഹനം സാദ്ധ്യമാക്കുന്നു. ആമാശയത്തിലെ അമ്ളത്വം കുറയ്ക്കും. ആര്‍ത്തവ വിരാമത്തിനുശേഷം സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കാനും കാച്ചില്‍ ഉത്തമമാണ്.

2 thoughts on “കാച്ചില്‍ ഹൃദ്രോഗം പ്രതിരോധിക്കുന്നു, കാഴ്ച ശക്തി കൂട്ടുന്നു

  1. Pingback: buy albuterol

Comments are closed.